തിരുവനന്തപുരം : സംസ്ഥാനത്തെ സ്ത്രീ സുരക്ഷ, നിര്‍ഭയ പദ്ധതിക്കായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. മെന്‍സ്ട്രല്‍ കപ്പുകള്‍ പ്രോത്സാഹിപ്പിക്കുമെന്നും ഇതിനായി 10 കോടി രൂപ വകമാറ്റുന്നതായി ധനമന്ത്രി അറിയിച്ചു. ജെന്‍ഡര്‍ പാര്‍ക്കിനായി 10 കോടിയും ട്രാന്‍സ് ക്ഷേമം മഴവില്ല് പദ്ധതിക്കായി 5.02 കോടിയും വകയിരുത്തി.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്കായി 1773.01 കോടി രൂപ അനുവദിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഉച്ചഭക്ഷണം പദ്ധതികള്‍ക്ക് 344.64 കോടി ബജറ്റില്‍ വകമാറ്റി. ട്രാന്‍സിലേഷന്‍ ഗവേഷണത്തിന് 10 കോടി രൂപയും സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 252 കോടി രൂപയും അനുവദിച്ചു.
ബ്രണ്ണന്‍ കോളേജിന് 10 കോടിയും അസാപ്പിന് 35 കോടിയും വകയിരുത്തിയിട്ടുണ്ട്. ലളിതകലാ അക്കാദമി ഫെലോഷിപ്പ് കൂട്ടും. തൃശ്ശൂര്‍ പൂരം ഉള്‍പ്പെടയുള്ള ഉത്സവങ്ങള്‍ക്കായി 8 കോടിയും വകയിരുത്തി. എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുടങ്ങും. ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കായി 7.8 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
2026 ന് മുമ്പ് എല്ലാ ജലസേചന പദ്ധതികളും കമ്മിഷന് ചെയ്യും. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി ആകെ 525 കോടി രൂപ ബജറ്റില്‍ വകയിരുത്തും. കുറ്റ്യാടി ജലസേചന പദ്ധതിക്കായി 5 കോടി, തോട്ടപ്പള്ളി പദ്ധതിക്കായി 5 കോടി, ഡാം പുനരുദ്ധാനത്തിനും വികസനത്തിന് 58 കോടി, കുളങ്ങളുടെ നവീകരണം -7.5 കോടി, കുട്ടനാട് പാടശേഖരം പുറംബണ്ട് നിര്‍മ്മാണത്തിന് 100 കോടി
മീനച്ചിലാറിന് കുറുകം അരുണാപുരത്ത് പുതിയ ഡാം- 3 കോടി, സഹകരണ സമാശ്വാസ നിധിയിലേക്ക് 4.25 കോടി. ഓഡിറ്റിങ് പരിഷ്കരിക്കുന്നതിന് 5 കോടി എന്നിങ്ങനേയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: