തിരുവനന്തപുരം : സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി. സംസ്ഥാനം പ്രതിസന്ധികളില്‍ നിന്നും കര കയറിയ വര്‍ഷമാണ് കടന്നു പോയതെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റിന് തുടക്കം കുറിച്ചത്. ജനങ്ങള്‍ക്ക് അധിക ഭാരമുണ്ടാകില്ലെന്ന് ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി അറിയിച്ചിരുന്നു.
അതിജീവനത്തിന്റെ വര്‍ഷമാണ് കടന്ന് പോയത്. സംസ്ഥാനത്ത് വ്യവസായ മേഖലകളിലടക്കം ഇത്തവണ വളര്‍ച്ച നേടാന്‍ സാധിച്ചിട്ടുണ്ട്. വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി വകയിരുത്തും. വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3% വളര്‍ച്ചയ്ക്കാണ് ഇത്തവണ ലക്ഷ്യമിടുന്നത്. കാര്‍ഷിക അനുബന്ധ മേഖലയില്‍ 6.7% വളര്‍ച്ച ലക്ഷ്യമിടുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: