പെഷവാര്‍ : പാകിസ്ഥാനില്‍ പെഷാവാറിലെ മുസ്ലിം പള്ളിയില്‍ നിസ്കാരത്തിനിടെയുണ്ടായ ചാവേര്‍ ബോംബ് ആക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ പോലീസുകാരും ഉള്‍പ്പെടും. 90ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.
തിങ്കളാഴ്ച പള്ളില് പ്രാര്‍ത്ഥനയ്ക്കായി എത്തിയവരാണ് അപകടത്തില്പ്പെടവരില് അധികം പേരും. സ്ഫോടനത്തെ തുടര്‍ന്ന് പള്ളിയുടെ ഒരുഭാഗം തകര്‍ന്നതായും നിരവധി പേര് ഇതിനടിയില്പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദില് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: