ആലപ്പുഴ: ആലപ്പുഴയില്‍ എസ്ഐയുടെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. തൃക്കുന്നപ്പുഴ സ്വദേശിയായ സൂരജാണ് മരിച്ചത്. ആലപ്പുഴ കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സുരേഷിന്റെ വീടിനോട് ചേര്‍ന്ന ഷെഡ്ഡിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് മൃതദേഹം കണ്ടത്. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് സൂരജ് മരിച്ചതെന്നാണ് പോലീസ് സംശയം. എസ് ഐയുടെ മകളും സൂരജും സഹപാഠികളായിരുന്നു. ഇന്നലെ രാത്രി സൂരജ് ഈ വീട്ടിൽ എത്തിയിരുന്നു.എന്നാല്‍ വീട്ടുകാര്‍ സൂരജിനെ തിരിച്ചയച്ചു. സംഭവ സമയം എസ്ഐ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇദ്ദേഹം ഔദ്യോഗിക ആവശ്യങ്ങൾക്കായി മൂന്നാറിലാണുള്ളത്.
പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: