ന്യൂദല്‍ഹി: യുവശക്തി ഇന്ത്യയുടെ വികസന യാത്രയുടെ ചാലകശക്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ എന്‍സിസി വാര്‍ഷിക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് ലോകം മുഴുവന്‍ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. ഇതിന് പ്രധാന കാരണം ഇന്ത്യയിലെ യുവാക്കളാണ്. ഈ യുവാക്കളാണ് ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ, പോലീസിലും അര്‍ദ്ധസൈനിക സേനയിലും ചേര്‍ന്ന യുവ തികളുടെ എണ്ണം ഇരട്ടിയായതായും മോദി പറഞ്ഞു. എന്‍സിസിയുടെ വിജയകരമായ 75 വര്‍ഷങ്ങളെ അനുസ്മരിച്ചുകൊണ്ട് ഒരു പ്രത്യേക കവറും 75 രൂപ മൂല്യമുള്ള പ്രത്യേകം അച്ചടിച്ച നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഡിജി എന്‍സിസി ലെഫ്. ജനറല്‍ ഗുര്‍ബീര്‍പാല്‍ സിങ്, സംയുക്ത സേനാ മേധാവി ലെഫ്. ജനറല്‍ അനില്‍ ചൗഹാന്, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, നാവികസേന മേധാവി അഡ്മിറല്‍ ആര്. ഹരികുമാര്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്. ചൗധരി, പ്രതിരോധ സെക്രട്ടറി ഗിര്‍ധര്‍ അമമാനെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍സിസി കേഡറ്റുകള്‍ പങ്കെടുത്ത കലാസാംസ്കാരിക പരിപാടികളും ചടങ്ങില്‍ അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: