ശ്രീനഗര്‍ : കശ്മീര്‍ ഇരട്ട സ്ഫോടനത്തില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി. സ്ഫോടനം നടന്ന സ്ഥലങ്ങളില്‍ എന്‍ഐഎ സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോന നടത്തി. നര്‍വാള്‍ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ തന്ത്രപ്രധാന മേഖലകളില്‍ കശ്മീര്‍ പോലീസിനൊപ്പം കേന്ദ്ര സേനയേയും അധികമായി വിന്യസിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലേയും സുരക്ഷ കര്‍ശ്ശനമാക്കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ സ്ഫോടനങ്ങളെ ഗൗരവമായാണ് സുരക്ഷാ ഏജന്‍സികളും കേന്ദ്ര സര്‍ക്കാരും കണക്കാക്കുന്നത്.
ജമ്മു കശ്മീരിലെ നര്‍വാര്‍ളില്‍ ശനിയാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് വാഹനങ്ങളില്‍ സ്ഫോടനമുണ്ടായത്. ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനെ തുടര്‍ന്ന് ജമ്മുവില്‍ നിന്ന് കശ്മീരിലേക്ക് കടക്കുമ്പോള്‍ തന്ത്ര പ്രധാനമേഖലകളെല്ലാം നിരീക്ഷണത്തിലാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ഭരണകൂടും സാഹചര്യം നിരീക്ഷിക്കുന്നുണ്ട്.
ജമ്മുകശ്മീരില്‍ ഭാരത് ജോഡോ യാത്രയുമായി നീങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജമ്മുകശ്മീര്‍ ഭരണകൂടം അറിയിച്ചിട്ടുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് സുരക്ഷയുടെ ഭാഗമായി ജോഡോ യാത്രയില്‍ ആളെ കുറയ്ക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: