കൊച്ചി: ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ പ്രതികളായ ആര്‍.ബി. ശ്രീകുമാര്‍, സിബി മാത്യൂസ് എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 27ന് പ്രതികള്‍ എല്ലാവരും സി.ബി.ഐയ്‌ക്ക് മുമ്പില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതികള്‍ ചോദ്യംചെയ്യലിന് വിധേയരാകണം.
ചോദ്യം ചെയ്യലിന് ശേഷം ഇവരെ അറസ്റ്റ് ചെയ്താല്‍ അവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്ന് ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടു. കേസിന് പിന്നില്‍ വിദേശ ഗുഢാലോചനയുണ്ടെന്നും പ്രതികളെ എല്ലാവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സിപിഐ കോടതിയെ അറിയിച്ചിരുന്നു. നമ്പി നാരായണനെ കുടുക്കാനുള്ള നീക്കമായിരുന്നു നടന്നത്. അത് എന്താണെന്ന് കണ്ടെത്തണം. അതുകൊണ്ടുതന്നെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യല്‍ അനിവാര്യമാണെന്ന നിലപാടാണ് സിബിഐ കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ ഇത് കോടതി അനുവദിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: