കാഞ്ഞങ്ങാട്: ബേക്കല്‍ ഫെസ്റ്റിനിടയില്‍ അടിപിടി കൂടി കീഴ് താടിക്ക് ഗുരുതര പരിക്കേറ്റ ഒട്ടകത്തിന് ശസ്ത്രക്രിയ നടത്തി. ബേക്കല്‍ ഫെസ്റ്റിനിടയിലാണ് രണ്ട് ആണ്‍ ഒട്ടകങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അതിലൊരു ഒട്ടകത്തിന്റെ കീഴ് താടിയെല്ല് തകര്‍ന്ന് ഗുരുതരവസ്ഥയിലുമായി.
കാഞ്ഞങ്ങാട് നിന്നുള്ള ഡോ.നിതീഷും ഡോ.ജിഷ്ണുവുമെത്തി ഒട്ടകത്തിന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കണ്ണൂരില്‍ നിന്നുള്ള ഡോ.ശരിന്‍.ബി.സാരംഗിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായി ഇത്തരത്തില്‍ കീഴ്താടിയെല്ല് തകര്‍ന്ന ഒട്ടകത്തിന് ഡെന്റല്‍ വയറിങ് എന്ന പേരിലുള്ള ശസ്ത്രക്രിയ നടത്തുന്നത്.
ഡോ.ശരിന്‍.ബി.സാരംഗിനെ കൂടാതെ വി.സി.ഗോപിക, അമല്‍ സുധാകരന്‍, അനിക ആന്റണി, ആര്‍ത്തി കൃഷ്ണ എന്നിവരും ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നു. രണ്ട് മാസമെങ്കിലും വേണം ഒട്ടകങ്ങളുടെ ആരോഗ്യവസ്ഥ പൂര്‍വ്വസ്ഥിതിയിലാകുവാനെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: