വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നിടത്ത് നോണ്‍ വെജ് വിളമ്പാത്തതാണോ അതോ അച്ഛന് നമ്പൂതിരി ആയിപ്പോയതുകൊണ്ടാണോ…എന്താണ് വിവാദത്തിന് കാരണമെന്ന് അറിയുന്നില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരിയുടെ മകന് യദു പഴയിടം. പാചകക്കാരനും യൂട്യൂബറുമായ യദു പഴയിടം ഇടതുപക്ഷ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന് സമ്മേളനത്തില്‍ സദ്യ തയ്യാറാക്കുന്നതിനിടയിലാണ് ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്.
കലോത്സവവേദിയില്‍ നിന്നും പിന്മാറാനുള്ള അച്ഛന്റെ തീരുമാനം ശരിയായിരുന്നുവെന്നും യദു പഴയിടം പറഞ്ഞു. നോണ്‍ വെജ് ഭക്ഷണം ഞങ്ങള്‍ ഇതിന് മുന്‍പ് വിളമ്പിയിട്ടുണ്ടെന്ന് മാധ്യമങ്ങള്ക്കെല്ലാമറിയാം. അത് ഞങ്ങള്‍ പുറത്ത് നിന്നും ചെയ്യിക്കുന്നതുമാണ്. പക്ഷെ മാധ്യമങ്ങളില്‍ നോണ്‍ വെജാണെങ്കില് വിളമ്പാനില്ല എന്ന രീതിയിലാണ് പ്രചാരണം വന്നത്. – യദു പഴയിടം പറയുന്നു.
ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് നമ്പൂതിരിയായ ഒരാളുടെ കയ്യിലേക്ക് മാത്രം കലോത്സവ ഭക്ഷണത്തിന്റെ ചുമതല സ്ഥിരമായി എത്തിപ്പെടുക എന്ന കാര്യത്തിലാണെന്ന് തോന്നുന്നു ഒത്തിരി ആവശ്യമില്ലാത്ത ചര്‍ച്ചകള്‍ നടന്നത്. ഫേസ്ബുക്കിലെ പല കമന്റുകളും ഞങ്ങളെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടൊക്കെയാണ് അച്ഛന് ഒരു പിന്മാറ്റത്തിന് തീരുമാനിച്ചത്. -യദു പഴയിടം അഭിപ്രായപ്പെട്ടു..
300ല്‍ അധികം പേര് ഞങ്ങളോടൊപ്പം സ്ഥിരമായി ജോലി ചെയ്യുന്നുണ്ട്. പാചകത്തിനായിട്ടും വിളമ്പാനായിട്ടും. ഉണ്ട്. ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ ഇതുമായി മുന്നോട്ട് പോകാനുള്ള ബുദ്ധിമുട്ടാണ് ഞങ്ങളെ വിഷമിപ്പിക്കുന്നത്. സര്‍ക്കാരുമായിട്ടോ ഇത്തരം സംഘടനകളുമായിട്ടോ യാതൊരു പ്രശ്നവുമില്ല. -യദു പഴയിടം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: