മഹത്തായ ഭാരതീയ സംസ്കാരത്തിലെ ഇതിഹാസനായകനായ ഹനുമാന് തിയറ്ററുകള്‍ കീഴടക്കാന്‍ എത്തുന്നു. ഇന്ത്യയൊട്ടുക്കും ഇന്ത്യയ്ക്കു പുറത്തുമുള്ള ചലച്ചിത്രപ്രേമികള്‍ക്ക് ഒരു ബ്രഹ്മാണ്ഡ അനുഭവം നല്‍കുകയാണ് ഹനുമാന്റെ ലക്ഷ്യം.
പ്രമുഖ തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ പ്രശാന്ത് വര്‍മ്മ ഹനുമാനെ അനശ്വരമാക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഒരു മാസം മുന്‍പ് ഇറങ്ങിയ ടീസറിന് നല്ല പ്രതികരണം ലഭിച്ചിരുന്നു. “ആഴമറിയാത്ത സമുദ്രത്തിനടിയില്‍ ശക്തി കിടക്കുന്നു. ആകാശത്തിലെ രത്നത്തിനുള്ളില് ഹനുമാന് കുടികൊള്ളൂന്നു. ആ ശക്തിയായുള്ള അനന്തമായ കാത്തിരിപ്പ് അവസാനിക്കുന്നു”- ഇങ്ങിനെ പോകുന്നു വിശദീകരണം. ലോകത്തിലെ ഏറ്റവും ശക്തനായ സൂപ്പര്‍ ഹീറോയുടെ കഥ എന്ന തലക്കെട്ടോടെയാണ് ഹനുമാന് എന്ന ചിത്രം പരിചയപ്പെടുത്തുന്നത്.
ആഞ്ജനാദ്രി എന്ന കാല്പനിക പ്രദേശത്താണ് കഥ നടക്കുന്നത്. അവിടെ ജീവിക്കുന്ന നായകന് ഹനുമാന്റെ ശക്തി ലഭിക്കുന്നു. അയാള്‍ ആഞ്ജനാദ്രിക്ക് വേണ്ടി യുദ്ധം ചെയ്യുന്നതാണ് കഥ.
കാന്താര, ആര്‍ആര്‍ആര്‍, കെജിഎഫ് എന്നീ മാതൃകയില്‍ പ്രേക്ഷകഹൃദയം കവരുകയാണ് ലക്ഷ്യം. ഹനുമാന് എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞു. മെയ് 12 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തെലുങ്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ഹിന്ദി ഉള്‍പ്പെടെ തമിഴ്, മലയാളം, കന്നട, മറാത്തി, ഇംഗ്ലീഷ്, ചൈനീസ്, സ്പാനിഷ്, കൊറിയന്‍, ജപ്പാനീസ് ഭാഷകളിലും ഇറങ്ങും.
തേജ സജ്ജയാണ് ഹനുമാനായി എത്തുന്നത്. അമൃത അയ്യര്‍, വരലക്ഷ്മി ശരത് കുമാര്‍, വിനയ് റായ് എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നു. പ്രൈംഷോ എന്റര്‍ടെയ്ന്റ്മെന്റ് ബാനറില്‍ കെ.നിരഞ്ജന് റെഡ്ഡിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ദശാരദി ശിവേന്ദരയാണ് ഛായാഗ്രഹകന്. മൂന്ന് യുവപ്രതിഭകളായ ഗൗരഹാരി, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവരാണ് സംഗീതം ഒരുക്കുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ്, മലയാളം, തമിഴ് ഭാഷകളിലാകും ചിത്രം ആദ്യം തിയറ്ററുകളില്‍ എത്തുക.
……
പ്രതികരിക്കാൻ ഇവിടെ എഴുതുക: