മുംബൈ: ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മ്മിക്കാന്‍ ടാറ്റാ ഗ്രൂപ്പ് ഒരുങ്ങുന്നു. തയ് വാന്‍ കമ്പനിയായ വിസ്ട്രോണ്‍ കോര്‍പ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുകയാണ്. ഇതോടെ ആപ്പിള്‍ ഐ ഫോണ്‍ ഇന്ത്യയിലെ ഒരു കമ്പനി തന്നെ നിര്‍മ്മിക്കുക എന്ന അസാധാരണ നേട്ടത്തിലേക്ക് ഇന്ത്യ ചുവടുവെയ്‌ക്കും.
വിസ്ട്രോണുമായി മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു ടാറ്റ ഗ്രൂപ്പ് ഐ ഫോണ്‍ നിര്‍മ്മിക്കുന്ന കമ്പനിയെ ഏറ്റെടുക്കാന്‍ തയ്യാറാവുന്നത്. 2023 മാര്‍ച്ചോടെ ഏറ്റെടുക്കല്‍ പൂര്‍ണ്ണമാവും. വിവിധ തരത്തിലുള്ള പങ്കാളിത്ത സാധ്യതകളെക്കുറിച്ച് ടാറ്റയും വിസ്ട്രോണും പല റൗണ്ട് ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. തുടക്കത്തില്‍ ഐ ഫോണ്‍ ഉല്‍പാദനത്തിന്റെ മേല്‍നോട്ടം ടാറ്റ വഹിയ്‌ക്കും. ഇപ്പോള്‍ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മിക്കുന്ന മുന്‍നിര കമ്പനികളാണ് വിസ്ട്രോണും ഫോക്സ് കോണ്‍ ടെക്നോളജിയും. ഇത് രണ്ടും തയ് വാന്‍ കമ്പനികളാണ്. ആഗോള വിപണിയില്‍ ഇലക്ട്രോണിക്സ് ഉല്‍പാദനത്തില്‍ ചൈനയുടെ ആധിപത്യത്തെ വെല്ലുവിളിക്കുന്ന കമ്പനികളാണ് തയ് വാനിലെ ഫോക്സ്കോണും വിന്‍സ്ട്രണും.
ഇനി ടാറ്റയും പതിയെ ചൈനയെ ഇലക്ട്രോണിക്സ് ഉല്‍പാദന മേഖലയില്‍ വെല്ലുവിളിക്കുന്ന കമ്പനിയായി മാറും. മാര്‍ച്ച് 31ഓടെ ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കി ടാറ്റയുടെ ഇലക്ട്രോണിക്സ് നിര്‍മ്മാണക്കമ്പനി ഇന്ത്യയുടെ അഭിമാനമുഖമായി മാറും. മാത്രമല്ല, ഇത്തരം ഉല്‍പാദനക്കമ്പനികള്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കിവരുന്ന ഉത്തേജക പാക്കേജ് ടാറ്റയ്‌ക്കും ഈ മേഖലയില്‍ ചുവടുറപ്പിക്കാന്‍ കരുത്താകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: