കോട്ടയം: കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്സായ രശ്മി രാജ് എന്ന യുവതി മരിച്ചത് മലപ്പുറം കുഴിമന്ത്രി ഹോട്ടലില്‍ നിന്നുള്ള അല്‍ഫാമിലെ അണുബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സായ രശ്മി രാജ് മരിച്ചത് അല്‍ഫാമിലെ അണുബാധ മൂലമാണെന്ന് രാസപരിശോധന നടത്തിയ ഫോറന്‍സിക് സംഘം പോലീസിനെ അറിയിച്ചു.
രശ്മിരാജിന്റെ മരണം ഭക്ഷ്യവിഷബാധയേറ്റാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞതോടെ പ്രതികള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയുടെ പേരില്‍ കേസെടുക്കും. കോട്ടയം സംക്രാന്തിയിലെ ഹോട്ടലായ ‘മലപ്പുറം കുഴിമന്തി’യില്‍ നിന്ന് ഡിസംബര്‍ 29-ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം കഴിച്ചാണ് രശ്മിയുടെ ആരോഗ്യനില തകര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കിയത്. രശ്മിയുടെ കരള്‍, ചെറുകുടല്‍ എന്നിവിടങ്ങളില്‍ അപകടകരമായ തോതിലുള്ള അണുബാധയേറ്റിരുന്നതായി മെഡിക്കല്‍ കോളേജില്‍ നടത്തിയ രാസപരിശോധനയില്‍ കണ്ടെത്തി. കരളിനേറ്റ അണുബാധയാണ് മരണകാരണം.
റിപ്പോര്‍ട്ട് അന്വേഷണ സംഘത്തലവനും ജില്ലാ പോലീസ് മേധാവിക്കും കൈമാറി. ഹോട്ടലിലെ മുഖ്യപാചകക്കാരന്‍ മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടല്‍ നടത്തിപ്പുകാരായ മാനേജര്‍, പാര്‍ടണര്‍, ലൈസന്‍സി എന്നീ .മൂന്ന് പേര്‍ക്കെതിരെയും കേസ് എടുത്തതായി അന്വേഷണ സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: