തൃശൂര്‍: ഭക്ഷ്യവിഷബാധ തുടര്‍കഥയാകുമ്പോള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്ന രാസ വസ്തുക്കളുമായി ബന്ധപ്പെട്ട് യാതൊരു പരിശോധനയും നടക്കുന്നില്ല. നിറം, മണം, രുചി എന്നിവയ്ക്ക് വേണ്ടി ചേര്‍ക്കുന്ന പല രാസ വസ്തുക്കളും ജീവന് തന്നെ ഭീഷണിയാകുമ്പോള്‍ പല ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇത്തരം മായങ്ങള്‍ അളവില്‍ കൂടുതല്‍ ചേര്‍ക്കുകയാണ്. ഇവ നിയന്ത്രിക്കുന്നതിനോ പരിശോധിക്കുന്നതിനോ അധികൃതര്‍ തയ്യാറാകുന്നില്ലെന്നില്ലെന്നാണ് ആക്ഷേപം.
പാല്, മുട്ട, മാംസം, മത്സ്യം എന്നിവകൊണ്ടുള്ള ഉത്പ്പന്നങ്ങളുടെ രുചി വര്‍ദ്ധനക്കും ഇവയുടെ ജീര്‍ണ്ണാവസ്ഥ മറക്കുന്നതിനും ധാരാളമായി ചേര്‍ക്കുന്ന ഒന്നാണ് അജിനമോട്ടോ. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കിടയാക്കുന്ന അജിനോമോട്ടോ ഇന്ന് ഭക്ഷണങ്ങളിലെ ചേരുവകളില്‍ പ്രധാനിയാണ്. മാംസത്തിന് ചുവന്ന നിറം നല്കി പുതുമ നിലനിര്‍ത്താനായി ചേര്‍ക്കുന്ന ഇത്തരം മായം മാംസം ചീത്തയാകുമ്പോള്‍ വരുന്ന നിറം മാറ്റം തടഞ്ഞ് സ്വാഭാവികമായ ചുവന്ന നിറം നല്കുന്നവയാണ്. ഭക്ഷണങ്ങളിലെ മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം ഇത്തരം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് പിഴയോ ജയില്‍ ശിക്ഷയോ രണ്ടും കൂടിയോ നല്‍കാം. എന്നാല്‍ ഇവയുടെ പരിശോധനകള്‍ ഒന്നും തന്നെ നടക്കാത്ത സ്ഥിതിയാണ്.
മായം ചേര്‍ത്ത പാലിലെ പ്രോട്ടീന്‍ അളവ് ശരിയാക്കാനും, മീന്‍ പുതുമയോടെ തിളങ്ങാനും യൂറിയ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് അമിതമായാല്‍ അലര്‍ജി, ചൊറിച്ചില്‍ പോലുള്ളവ അനുഭവപ്പെടാനിടയാക്കുന്നു. മാംസത്തിന് ചുവന്ന നിറം നല്കി പുതുമ നിലനിര്‍ത്താനായി ചേര്‍ക്കുന്ന രാസ പദാര്‍ത്ഥമാണ് നൈട്രൈറ്റ്. മാംസം ചീത്തയാകുമ്പോള്‍ വരുന്ന നിറം മാറ്റം തടഞ്ഞ് സ്വാഭാവികമായ ചുവന്ന നിറം കൊടുക്കുകയാണ് ഇവ ചെയ്യുന്നത്. ഇത് രക്തത്തിന്റെ ഓക്സിജന്‍ വഹിക്കാനുള്ള കഴിവ് കുറയ്ക്കുകയും അനീമിയ, നെഞ്ചുവേദന മുതലായവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. കാന്‍സറിനും വഴി വെക്കുന്നു. ആകര്‍ഷകത്വം കൂട്ടാനായി നിരോധിക്കപ്പെട്ടവയും അനുവദനീയമായവ വിവിധ നിറങ്ങള്‍ വളരെകൂടിയ അളവില്‍ ചേര്‍ക്കപ്പെടുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: