മുംബൈ: വാഹന വില്പനരംഗത്ത് ജപ്പാനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 2022 ല്‍ 42 ലക്ഷം വാഹനങ്ങളാണ് ജപ്പാനില്‍ വിറ്റഴിഞ്ഞതെങ്കില്‍ ഇന്ത്യയില്‍ 42.5 ലക്ഷം വാഹനങ്ങള്‍ വിറ്റഴിഞ്ഞു.
നിക്കി ഏഷ്യയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വാഹനനിര്‍മ്മാതാക്കളുടെ സംഘടനയായ സിയാമിന്റെ 2022 ജനവരി മുതല്‍ നവമ്പര്‍ വരെയുള്ള കണക്ക് പ്രകാരം 41.3 ലക്ഷം വാഹനങ്ങള്‍ ഇന്ത്യയുടെ നിരത്തില്‍ ഇറങ്ങിയിട്ടുണ്ട്. മാരുതിയുടെ ഡിസംബറിലെ വില്പനകണക്കുകള് കൂടി ചേര്‍ക്കുമ്പോള്‍ ഇത് 42.5 ലക്ഷത്തിലെത്തി. ഇതില്‍ മറ്റ് വാഹനക്കമ്പനികളുടെ കണക്കുകള്‍ കൂടി ചേര്‍ക്കാനുണ്ട്.
ചൈനയാണ് 2022ലെ കണക്ക് പ്രകാരം മുന്നില്‍. ഇവിടെ 2.63 കോടി വാഹനങ്ങള്‍ വിറ്റഴിഞ്ഞു. രണ്ടാം സ്ഥാനത്ത് നില്ക്കുന്ന അമേരിക്കയില്‍ 1.54 കോടി വാഹനങ്ങളും വിറ്റഴിഞ്ഞു. മൂന്നാമത് ജപ്പാനായിരുന്നു ഈ പട്ടികയില്‍ എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ജപ്പാനെ പിന്തള്ളി മൂന്നാം സ്ഥാനം കയ്യടക്കി.
ബ്രിട്ടീഷ് ഗവേഷണ ഏജന്‍സിയായ യൂറോ മോണിറ്ററിന്റെ 2021ലെ കണക്ക് പ്രകാരം 8.5 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമാണ് വാഹനമുള്ളത്. 140 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേര് കാര്‍ വാങ്ങാനെത്തും. വലിയ വിപണി സാധ്യതയാണ് ജപ്പാനില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: