റിയോ ഡി ജനീറോ : ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സനാരോ അനുകൂലികളുടെ നേതൃത്വത്തില്‍ വ്യാപക ആക്രമണം. തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടക്കുന്നെന്നും ഫലം പുന പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് രാജ്യത്ത് ആക്രമണങ്ങള്‍ അരങ്ങേറുന്നത്.
അക്രമികള്‍ പാര്‍ലമെന്റിനും സുപ്രീംകോടതിക്കും നേരെയും ആക്രമണമുണ്ടായി. ബ്രസീല്‍ പതാകയുടെ നിറമായ പച്ചയും മഞ്ഞയും വസ്ത്രങ്ങള്‍ ധരിച്ച് ആയിരക്കണക്കിന് തീവ്ര വലതുപക്ഷ അനുകൂലികള്‍ ഇരച്ചെത്തിയാണ് ആക്രമണം നടത്തിയത്. പ്രസിഡന്റ് ലുല ഡസില്‍വയുടെ കൊട്ടാരത്തിനു നേരെയും ആക്രമണം ഉണ്ടായി.
കലാപകാരികള്‍ വാതിലുകളും ജനലുകളും തകര്‍ത്ത് മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതും കൂട്ടത്തോടെ നിയമസഭാംഗങ്ങളുടെ ഇരിപ്പിടങ്ങള്‍ ചവിട്ടുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എതാണ് 3000ല്‍ അധികം വലതുപക്ഷ അനുകൂലികളാണ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്നത്. അക്രമികളെ നേരിടാന്‍ സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം നടന്നതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ കലാപങ്ങള്‍ അരങ്ങേറുന്നത്. ഫാഷിസ്റ്റ് ആക്രമണമാണിതെന്നും പ്രസിഡന്റ് ലുലു ഡസില്‍വ പ്രതികരിച്ചു. അക്രമികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരി ഒന്നിനാണ് ഇടതുപക്ഷ നേതാവായ ലുലു ഡസില്‍വ അധികാരത്തിലേറുന്നത്. ലുലയ്ക്ക് 50.9 % വോട്ട് ലഭിച്ചപ്പോള്‍ ബൊല്‍സൊനാരോ 49.1 % നേടി. രണ്ടു ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ബൊല്‍സൊനാരോ ഒപ്പത്തിനൊപ്പമെത്തിയിരുന്നു. 20 ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണു ലുല നേടിയത്.ഇതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് മുന്‍ പ്രസിഡന്റ് ബോല്‍സനാരോ രംഗത്ത് വന്നു. തുടര്‍ന്ന് കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: