തിരുവനന്തപുരം: മതംമാറണമെന്ന ആവശ്യത്തെ തുടര്‍ന്ന് വിവാഹത്തില്‍നിന്ന് പിന്മാറിയതിന് യുവാവിനെ പെണ്‍കുട്ടിയും ബന്ധുക്കളും ചേര്‍ന്ന് വീടുകയറി ആക്രമിച്ചെന്ന് പരാതി. വര്‍ക്കല അയിരൂര്‍ ഹരിഹരപുരം സ്വദേശി നന്ദുവിനും മാതാവ് ശാലിനി ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.ഞായറാഴ്ച പുലര്‍ചെയാണ് ആക്രമണമുണ്ടായത്. വീട്ടുപകരണങ്ങളും തകര്‍ത്തതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവും ഒന്നാം പ്രതിയുമായ അര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് അയിരൂര്‍ പൊലീസ് പറയുന്നത്:
നന്ദുവുമായി വിവാഹം ഉറപ്പിച്ചിരുന്ന വര്‍ക്കല രാമന്തളി സ്വദേശിനിയായ പെണ്‍കുട്ടിയും ബന്ധുക്കളുമാണ് ആക്രമണം നടത്തിയത്. മതം മാറി വിവാഹം കഴിക്കാന്‍ തയാറാകാത്തതാണ് ആക്രമണത്തിന് കാരണമെന്ന് നന്ദുവിന്റെ മാതാവ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും പെണ്‍കുട്ടിയുടെ രണ്ടാം വിവാഹമാണെന്നറിഞ്ഞതോടെ പിന്മാറുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ പത്തോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: