ആലപ്പുഴ: കലോത്സവ ഭക്ഷണത്തിൽ വിഷം കലർത്തിയത് ഇടതുപക്ഷമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനങ്ങളെ ഭിന്നിപ്പിക്കാൻ ഭരണപക്ഷം ശ്രമിക്കുന്നു. ഇന്നേവരെ കേരളത്തിൽ ഇല്ലാത്ത വിവാദം കുത്തിപ്പൊക്കി, പഴയിടത്തെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കലോത്സവത്തിലെ സ്വാഗതഗാനത്തിന്റെ പേരിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. മന്ത്രിയുടെ ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. മുസ്ലിം ലീഗിന്റെ മെഗാ ഫോണായി അദ്ദേഹം പ്രവർത്തിക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയാകാമെന്ന് ചിലർ സ്വപനം കണ്ട് നടക്കുന്നു. ഇതൊരു അവസരമായി ഉപയോഗിക്കാൻ ശ്രമിക്കുന്നു. ഗാനം കേട്ടവർക്ക് വർഗീയത തോന്നിയിട്ടില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.
കലോത്സവ ഗാനത്തിലെ ദൃശ്യാവിഷ്കാര വിവാദത്തിൽ അന്വേഷണം വേണമെന്ന് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു. പിന്നണിയിൽ പ്രവർത്തിച്ചവരുടെ സംഘപരിവാർ ബന്ധം പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണം. ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: