മാളികപ്പുറം എന്ന സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന ചില റിവ്യൂകളില്‍ ഇത് സ്ത്രീകളുടെ ശബരിമലപ്രവേശത്തെ വിമര്‍ശിക്കുന്ന സിനിമയാണെന്ന് ചില കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഉണ്ണി മുകുന്ദന് പറയുന്ന സിനിമയിലെ ഡയലോഗാണ്:’മലക്ക് മാല ഇട്ട് വ്രതം നോറ്റ് കാത്തിരിക്കുന്നവർ… പക്ഷെ ആരൊക്കെ അവിടെ എപ്പോൾ എത്തണം എന്ന് അയ്യപ്പന് തീരുമാനിക്കും’
വാസ്തവത്തില്‍ ശബരിഗിരീശന്റെ ഈ ആത്മീയ ശക്തിയെയാണ് മാളികപ്പുറം വിളംബരം ചെയ്യുന്നത്. ഈ സിനിമയെ ഒരു ഫാന്റസി തലത്തിലേക്ക് ഉയര്‍ത്തുന്നതും ഈ കാഴ്ചപ്പാടാണ്. സ്വാമിയുടെ ശക്തിയാണ് ശബരിമലയില്‍ ആരൊക്കെ എപ്പോഴൊക്കെ എത്തണം എന്ന് തീരുമാനിക്കുന്നത്. ഒരു തരം ഫാന്റസിയാണ് മാളികപ്പുറം എന്ന സിനിമയെ വ്യത്യസ്തമാക്കുന്നതെന്ന് മാളികപ്പുറത്തിലെ കഥാപാത്രത്തെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷരിലെത്തിച്ച രമേഷ് പിഷാരടി മാളികപ്പുറവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ ഈയിടെ പറഞ്ഞിരുന്നത് അര്‍ത്ഥവത്താണ്.
എന്നാല്‍ ഈ ആത്മീയ കാഴ്ചപ്പാടിനെ സ്ത്രീവിമോചനവും, ശബരിമലയിലെ സ്ത്രീപ്രേവേശനവും ആയി ബന്ധപ്പെടുത്തി വിലകുറച്ച് കാണാനാണ് ചില വിമര്‍ശകര്‍ ദുഷ്ടലാക്കോടെ ശ്രമിക്കുന്നത്. എന്നാല്‍ തിയറ്ററിലേക്ക് കുതിച്ചെത്തുന്ന സാധാരണ വിശ്വാസികള്‍ മുറുകെപ്പിടിക്കുന്നത് ഈ വിശ്വാസമാണ്. ശാസ്താവ് എല്ലാം നടത്തും എന്ന വിശ്വാസം. അതാണ് മാളികപ്പുറം എന്ന സിനിമയിലേക്ക് പ്രേക്ഷരെ ആകര്‍ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: