കൊല്ലം: നടി പ്രവീണയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ വീണ്ടും പ്രചരിപ്പിക്കാന്‍ ശ്രമിച്ച് തമിഴ്നാട് സ്വദേശി ഭാഗ്യരാജ്. നേരത്തെ ഇതേ കുറ്റത്തിന് പിടിയിലായ ഭാഗ്യരാജ് പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യം ആവര്‍ത്തിക്കുകയായിരുന്നുവെന്ന് പ്രവീണ പറയുന്നു.
ഇപ്പോള്‍ പ്രവീണയുടെ മാത്രമല്ല, മകളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയാണ് ഭാഗ്യരാജ്. പ്രവീണയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആണ് അയച്ചുകൊടുക്കുന്നത്. മുഖം മാത്രം വെട്ടിയെടുത്ത് നഗ്നമായ ഉടലില്‍ ചേര്‍ത്താണ് പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവീണയെ ഈ പ്രതി വേട്ടയാടുകയാണെന്ന് പറയുന്നു.
പ്രവീണയ്ക്കും മകള്‍ക്കും പുറമെ ഇപ്പോള്‍ സഹോദരന്റെ ഭാര്യയുടെ ചിത്രങ്ങളും മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി സമൂഹമാധ്യമങ്ങളില്‍ പ്രതി പ്രചരിപ്പിക്കുന്നുണ്ട്. നാല് തവണ മകള്‍ പൊലീസ് പരാതിപ്പെട്ടതായും പ്രവീണ പറയുന്നു.
“എനിക്ക് കോടതിയില്‍ നിന്നും നീതി കിട്ടിയേ മതിയാവൂ. ഇവനെ അറസ്റ്റ് ചെയ്യണം. ഇവന് പരമാവധി ജയില്‍ ശിക്ഷ വാങ്ങിക്കൊടുക്കണം. അല്ലാതെ ഈ ഒരു പ്രശ്നത്തിന് പരിഹാരമില്ല. എന്നെ ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എന്റെ ബ്ലൂ ടിക്കുള്ള ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകള്‍ മാത്രം ഫോളോ ചെയ്യണം. എന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകളില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്നാല്‍ ഉടന്‍ ശ്രദ്ധിക്കുക. ഇവന് ചിലപ്പോള്‍ നിങ്ങളെയും ആക്രമിച്ചേക്കും.”- ഒരു വാര്‍ത്താചാനലിനു നല്കിയ അഭിമുഖത്തില്‍ പ്രവീണ ആവശ്യപ്പെടുന്നു.
വെറും 21 കാരനായ ഭാഗ്യരാജ് ചെന്നൈ സ്വദേശിയാണെങ്കിലും ദല്‍ഹിയിലാണ് താമസം. ഇയാള്‍ സവിശേഷ രീതിയിലുള്ള മനോനിലയുള്ള വ്യക്തിയാണെന്ന് പറയുന്നു. ഇയാള്‍ പുറത്തിറങ്ങാറില്ല, സുഹൃത്തുക്കളുമില്ല. 24 മണിക്കൂര്‍ നേരവും വാതിലടച്ച് കംപ്യൂട്ടര്‍ തന്നെ നോക്കിക്കൊണ്ടിരിക്കുന്ന സ്വഭാവമാണ് മകന്റേതെന്ന് ഭാഗ്യരാജിന്റെ വീട്ടുകാരും പറയുന്നു. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ പ്രവീണയാണെന്ന് മകന് ഭാഗ്യരാജ് പറയുന്നതായി അച്ഛനമ്മമാര്‍ തന്നെ അറിയിച്ചതായി പ്രവീണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: