കൊച്ചി : സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡിനെ തുടര്‍ന്ന് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത എടവനക്കാട് സ്വദേശി മുഹമ്മദ് മുബാറക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. റെയ്ഡിനെ തുടര്‍ന്ന് പിടിയിലായവരുടെ ആദ്യ അറസ്റ്റ് ആണിത്. തെരച്ചലിനെ തുടര്‍ന്ന് ആയുധങ്ങളും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുബാറക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ തെരച്ചിലിന് പിന്നാലെ വ്യാഴാഴ്ച രാവിലെയോടെയാണ് മുബാറക്കിനെ കസ്റ്റഡിയില്‍ എടുത്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യകാല പ്രവര്‍ത്തകനാണ് മുബാറക്ക്. സനിരോധിത സംഘടനയെ പുനരുജ്ജീവിക്കാന്‍ ഇയാള്‍ ശ്രമങ്ങള്‍ നടത്തുന്നതായി എന്‍ഐഎ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മുബാറക്കിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍ കണ്ടെടുത്തതായും സൂചനകളുണ്ട്. നിയമ ബിരുദധാരിയായ മുബാറക്ക് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു വരികയാണ്. ഇയാളുടെ ഭാര്യയും അഭിഭാഷകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ്
മുബാറക്കിന്റെ വീട്ടില്‍ പത്തംഗ എന്‍ഐഎ സംഘം എത്തിയത്. അവിടെ വച്ചു തന്നെ ചോദ്യം ചെയ്തതിനു ശേഷം പരിശോധന 9 മണി വരെ നീണ്ടു. തുടര്‍ന്ന് മുബാറക്കിനേയും കൂട്ടി സംഘം മടങ്ങുകയായിരുന്നു. 20 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ചെയ്ത്.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ എന്‍ഐഎ റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ കേരളപോലീസ് ചോര്‍ത്തിയെന്ന് കേന്ദ്ര ഇന്റലിജന്‍സ്. തിരുവനന്തപുരം, പത്തനംതിട്ട, തുടങ്ങിയ മൂന്ന് ജില്ലകളിലെ വിവരങ്ങളാണ് ചോര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: