മുംബൈ : മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിവാദങ്ങള്‍ ഒഴിയാതെ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പൂത്ത്. അദ്ദേഹത്തിന്റെ മരണം കൊലപാതകമാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സുശാന്തിന്റെ പോസ്റ്റുമോര്‍ട്ടത്തിന് സാക്ഷ്യം വഹിച്ച ആശുപത്രി ജീവനക്കാന്റേതാണ് പുതിയ വെളിപ്പെടുത്തല്‍.
സുശാന്തിന്റേത് ആത്മഹത്യയെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാല്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിരവധി പാടുകള്‍ ഉണ്ടായിരുന്നെന്നും കൂപ്പല്‍ ആശുപത്രിയിലെ ജീവനക്കാരനായിരുന്ന രൂപേഷ് കുമാര്‍ ഷായുടെ വെളിപ്പെടുത്തില്‍ പറയുന്നുണ്ട്. സുശാന്ത് സിങ് മരിച്ചന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി കൂപ്പര്‍ ആശുപത്രിയില്‍ അഞ്ച് മൃതദേഹങ്ങളാണ് ലഭിച്ചത്. എന്നാല്‍ സുശാന്തിന്റെ കഴുത്തില്‍ ഉള്‍പ്പടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാടുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം റെക്കോര്‍ഡ് ചെയ്യപ്പെടേണ്ടതുമായിരുന്നു. മൃതദേഹത്തിന്റെ ചിത്രങ്ങള്‍ മാത്രം എടുത്താല്‍ മതിയെന്നായിരുന്നു ഉന്നതങ്ങളില്‍നിന്ന് നിര്‍ദേശം നല്‍കിയിരുന്നത്. അതിനനുസരിച്ച് നടപടികള്‍ സ്വീകരിച്ച് മൃതദേഹം വിട്ടു നല്‍കുകയായിരുന്നുവെന്നാണ് രൂപേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍.
സുശാന്തിന്റെ മൃതദേഹം കണ്ടപ്പോള്‍ത്തന്നെ ഇത് ആത്മഹത്യയല്ല കൊലപാതകം ആണെന്ന് താന്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ചട്ടം അനുസരിച്ചു പ്രവര്‍ത്തിക്കാനായിരുന്നു ഉന്നതതല നിര്‍ദ്ദേശം നല്‍കിയിരുന്നത്. നിയമപ്രകാരം പ്രവര്‍ത്തിക്കണമെന്ന് അവരോടു താന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് ഫോട്ടോ എടുത്തശേഷം മൃതദേഹം പോലീസുകാര്‍ക്ക് കൈമാറാനായിരുന്നു മറുപടി ലഭിച്ചത്. അതുകൊണ്ട് രാത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020 ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ അപ്പാര്‍ട്മെന്റില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. അന്വേഷണ സംഘം മരണം ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാല്‍ അന്വേഷണത്തില്‍ അട്ടമിറിയുണ്ടായെന്ന ആരോപണം കുടുംബം ഉയര്‍ത്തുന്നു. ആദ്യം മുംബൈ പോലീസും, പിന്നീട് ഇഡി, നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി), സിബിഐ എന്നീ ഏജന്‍സികളും അന്വേഷിച്ചു. സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തി അറസ്റ്റിലായെങ്കിലും പിന്നീടു പുറത്തിറങ്ങി. സുശാന്ത് സിങ് രാജ്പൂത്തിന് വിഷാദ രോഗമുണ്ടായിരുന്നെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: