ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി വാജ് പേയിയെ ബ്രിട്ടീഷ് ചാരന് എന്ന് വിമര്‍ശിക്കുന്ന ട്വീറ്റിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും നിലയ്ക്കാതെ പ്രവഹിച്ചതോടെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് പന്തി വിവാദ ട്വീറ്റ് ഗത്യന്തരമില്ലാതെ പിന്‍വലിച്ചു. എഐസിസി കോഓര്‍ഡിനേറ്ററാണ് ഗൗരവ് പന്തി. വാജ്പേയിയുടെ ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ച് നടത്തിയ ട്വീറ്റിലാണ് ഇദ്ദേഹം വാജ്പേയിയെ ബ്രിട്ടീഷ് ചാരന് എന്ന് ട്വീറ്റിലൂടെ ആക്ഷേപിച്ചത്.
നെല്ലി കൂട്ടക്കൊലയിലും രാമജന്മഭൂമി പ്രശ്നത്തിലും ജനങ്ങളെ ഇളക്കിവിടാന്‍ ശ്രമിച്ച നേതാവാണ് വാജ്പേയി എന്നും ഗൗരവ് പന്തി തന്റെ ട്വീറ്റില്‍ പറയുന്നു. ബാബറി മസ്ജിദ് തകര്‍ത്തതില്‍ വാജ് പേയിയ്ക്ക് നേരിട്ട് പങ്കുണ്ടെന്നും ഗൗരവ് പന്തി ആരോപിച്ചിരുന്നു. 1942ല്‍ ക്വിറ്റിന്ത്യാസമരത്തില്നിന്നുംവാജ്പേയിവിട്ടുനിന്നുംവെന്നുംഗൗരവ്ആരോപിക്കുന്നു.
വിവാദ ട്വീറ്റിനെ തുടര്‍ന്ന് ഗൗരവ് പന്തിയുടെ ട്വിറ്റര്‍ പേജില്‍ വിമര്‍ശനങ്ങള്‍ നിറഞ്ഞ കമന്റുകളുടെ പ്രവാഹമായിരുന്നു. കമന്റുകള്‍ നിലയ്ക്കുന്നില്ലെന്ന് കണ്ട് ഭയന്ന ഗൗരവ് പന്തി ഒടുവില്‍ വാജ്പേയിയ്ക്കെതിരായ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: