തിരുവനന്തപുരം: ശബരിമല മേല്‍ശാന്തി ജയരാമന് നമ്പൂതിരിക്ക് മണ്ഡലജൂപക്കാലം നഷ്ടമായതിന് മുഖ്യമന്ത്രിയെ ട്രോളി സമൂഹമാധ്യമങ്ങള്‍.ബന്ധുമരിച്ചതിനാലാണ് മണ്ഡലക്കാലത്ത് തന്ത്രിക്കൊപ്പം പൂജ ചെയ്യാന്‍ മേല്‍ശാന്തി ജയരാമന് നമ്പൂതിരിക്ക് അവസരംനഷ്ടമായത്.
മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ജയരാമന് നമ്പുതിരി മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഭഗവാനെ യഥാവിധി സേവിക്കാന്‍ മേല്‍ശാന്തിയ്ക്ക് അനുഗ്രഹമുണ്ടാവട്ടെ എന്ന് ചുമതലയേല്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ആശംസിച്ചിരുന്നു. ഇതില്ക്കയറിപ്പിടിച്ചാണ് ട്രോളന്മാരുടെ വിമര്‍ശനങ്ങള്‍.
അമ്മാവന്റെ മരണത്തെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി ആചാരപ്രകാരം സന്നിധാനത്തെ പൂജാ കര്‍മ്മങ്ങളില്‍ നിന്ന് വിട്ടു നില്ക്കും. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മേല്‍ശാന്തി ജയരാമന് നമ്പൂതിരിയുടെ അമ്മയുടെ സഹോദരന് തൃശ്ശൂര്‍ പെരിങ്ങോട്ടുകര കിഴക്കേ ചെറുമുക്ക്മനയ്ക്കല്‍ സി.കെ. ഗോദന്‍ നമ്പൂതിരി(86)യാണ് മരിച്ചത്. മേല്‍ശാന്തിയുടെ ചുമതല തന്ത്രി കണ്ഠര് രാജീവരര് ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പ്രതിപുരുഷനായ തിരുവല്ല കാവുംഭാഗം സ്വദേശി നാരായണൻ നമ്പൂതിരി സന്നിധാനത്തെ മേൽശാന്തി നടത്തേണ്ട പൂജകൾ ചെയ്യും.
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ശബരിമല മേൽശാന്തിക്ക് ഒരു ഒരു മണ്ഡലക്കാലമാണ് സന്നിധാനത്തെ പൂജകൾ നടത്താനുള്ളത് നിയോഗം ലഭിക്കുക. ഒരു മണ്ഡലക്കാലത്ത് ഒരു മണ്ഡലപൂജയാണ് ഉള്ളത്.പുല ഉണ്ടായതിനെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി കെ ജയരാമന് നമ്പൂതിരി 10 ദിവസത്തേക്ക് സന്നിധാനത്ത് ശബരി ഗസ്റ്റ് ഹൗസിലേക്ക് മാറി താമസിച്ചിരുന്നു. 31ന് മേല്‍ശാന്തിയുടെ പുല അവസാനിക്കും.അപ്പോഴേയ്ക്കും ഈ മണ്ഡലക്കാലം അവസാനിക്കും. 26ന് വൈകിട്ട് തങ്ക അങ്കി ചാര്‍ത്തി നടക്കുന്ന ദീപാരാധയ്ക്കും മേല്‍ശാന്തി പങ്കെടുക്കില്ല. മണ്ഡലപൂജയ്ക്ക് ശേഷം 27ന് രാത്രി 10ന് നട അടയ്ക്കുന്നതും മകരവിളക്ക് തീര്‍ഥാടനത്തിനായി 30ന് വൈകിട്ട് അഞ്ചിന് നട തുറക്കുന്നതും തന്ത്രിയായിരിക്കും.
ശബരിമലയില്‍ സ്ത്രീപ്രവേശനം നടത്താന്‍ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് ശ്രമങ്ങള്‍ നടത്തിയതിന് ശേഷം വിശ്വാസികള്‍ ഇപ്പോഴും പ്രകോപിതരാണ്. ഇതായിരിക്കാം ഇത്തരം ട്രോളുകള്‍ക്ക് പിന്നിലെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: