ന്യൂദല്‍ഹി: സിക്കിമിലുണ്ടായ വാഹനാപകടത്തില്‍ സൈനികരുടെ ജീവന് നഷ്ടപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. റോഡപകടത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മോദി ആശംസിച്ചു. സിക്കിമിലെ ഒരു റോഡ് അപകടത്തില്‍ നമ്മുടെ ധീരരായ സൈനികരുടെ ജീവന് നഷ്ടപ്പെട്ടതില്‍ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
വടക്കന്‍ സിക്കിമില്‍ വാഹനാപകടത്തില്‍ 16 സൈനികര്‍ വീരമൃത്യു വരിച്ചു. പരിക്കേറ്റ നാല് സൈനികരെ വ്യോമമാര്‍ഗ്ഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ സിക്കിമിലെ ചാറ്റെനില്‍ നിന്നും തംഗുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക വാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്.
സെമയില്‍ വെച്ച് ഒരു വളവു തിരിയുന്നതിനിടയില് വാഹനങ്ങള്‍ തെന്നി ചെങ്കുത്തായ മലയിടുക്കിലേക്ക് മറയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും നാല് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ. ഇവരെ വ്യോമമാര്‍ഗ്ഗം ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു. വീരമൃത്യു വരിച്ച 16 പേരില്‍ മൂന്ന് പേര് ജൂനിയര്‍ ഓഫീസര്‍മാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: