ന്യൂദല്‍ഹി: മൂന്ന് കോവിഡ് തരംഗങ്ങളെ അതിവിദഗ്ധമായി അതിജീവിച്ചതാണ് പ്രധാനമന്ത്രി മോദിയുടെ വിജയം.എന്നാല്‍ തെറ്റായ കോവിഡ് നയം നടപ്പാക്കാന്‍ ശ്രമിച്ച് ജനങ്ങളുടെ രോഷം ഏറ്റുവാങ്ങി ഗത്യന്തരമില്ലാതെ അത് പിന്‍വലിക്കേണ്ടി വന്നു എന്ന് മാത്രമല്ല, കോവിഡ് അനിയന്ത്രിതമാകുക വഴി വന്‍പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് ചൈന.
ലോകത്തിനാകെയുള്ള മരുന്നുകളുടെ ഫാക്ടറി എന്ന വിശേഷണം പോലും ഇന്ത്യയ്ക്ക് ലഭിച്ചത് ഈ കോവിഡ് കാലത്ത് അതിവേഗം ഗുണനിലവാരമുള്ള വാക്സിന് വിപണിയില്‍ എത്തിച്ചതാണ്. സാമൂഹ്യ അകലവും ലോക് ഡൗണും സാമ്പത്തിക സഹായവും വാക്സിനും അതിശക്തമായ ആശുപത്രി-ചികിത്സാ സംവിധാനങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞതാണ് മോദിയുടെ വിജയം. താരതമ്യം ചെയ്യാനാവാത്ത വലിയ പകര്‍ച്ചവ്യാധി പ്രതിസന്ധി എന്ന നിലയില്‍ ചില പാളിച്ചകള്‍ വന്നപ്പോള്‍ പ്രതിപക്ഷപാര്‍ട്ടികളും എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകളും ആഗോളമാധ്യമങ്ങള്‍ ഉപയോഗിച്ച് മോദിക്കെതിരെ പ്രചാരണം നടത്തിയിട്ടും മോദി ആ പരീക്ഷണം അതിജീവിച്ചു. ഇന്ന് ലോകത്തെ വികസിത രാജ്യങ്ങളുടെ സമ്പദ് ഘടനകള്‍ തകരുമ്പോല്‍ മരുപ്പച്ചയായി നിലകൊള്ളുക ഇന്ത്യ മാത്രമാണെന്ന വിലയിരുത്തലുകളാണ് വന്നത്. റേഷന്‍ സംവിധാനം ഫലവത്തായി നിലനിര്‍ത്തുക വഴി ക്ഷാമത്തില്‍ നിന്നും വിശപ്പില്‍ നിന്നും കോവിഡ് പ്രതിസന്ധിക്കാലത്ത് സാധാരണക്കാരെ രക്ഷിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു.
എന്നാല്‍ ഷീ ജിന്‍ പിങ്ങിന്റെ ചൈന വലിയൊരു പ്രതിസന്ധിയിലാണ്. ഒരാള്‍ പോലും കോവിഡ് മൂലം മരിച്ചുകൂടെന്ന വാശിയില്‍ ഷീ ജിന്‍പിങ്ങ് കര്‍ശനമായ ലോക്ഡൗണ്‍ ഏറെക്കാലം ചൈനക്കാരില്‍ അടിച്ചേല്പിച്ചു. പുറത്തിറങ്ങാന്‍ അനുവദിക്കാതെ മാസങ്ങളോളം ചൈനക്കാര്‍ വീടുകളുടെ നാല് ചുമരുകള്‍ക്കുള്ളില്‍ കുടുങ്ങി. പലപ്പോഴും ഭക്ഷണം വേണ്ടത്ര കിട്ടാതെ വന്നപ്പോല് അവര്‍ സീറോ കോവിഡ് നയത്തിനെതിരെ തെരുവിലിറങ്ങി സമരം ചെയ്തു. ഇത് ഒരു കലാപമായി മാറുമെന്ന ഘട്ടത്തിലാണ് ഷീ ജിന്‍പിങ്ങ് കര്‍ശനമായി ലോക് ഡൗണ്‍ നയം പിന്‍വലിച്ചു. സീറോ കോവിഡ് നയം വലിച്ചെറിയേണ്ടി വന്നു.
അതോടെ ചൈനയില്‍ അതിവേഗം കോവിഡ് പടര്‍ന്നു പിടിച്ചു. ചൈനയില്‍ ദിവസേന 5000 പേര് വീതം കോവിഡ് ബാധ മൂലം മരിയ്ക്കാനും. ദിവസേന 10 ലക്ഷം വീതം പേര്‍ക്ക് കോവിഡ് ബാധയുണ്ടാകാനും സാധ്യതയുണ്ടെന്ന ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.
ശ്മശാനങ്ങള്‍ നിറയുകയാണ്. ആശുപത്രികളില്‍ രോഗികളെ വേണ്ടതുപോലെ പരിചരിക്കാന്‍ ഡോക്ടറില്ല. വാക്സിനുകള്‍ മതിയായ അളവിലില്ല. ഒമിക്രോണ്‍ ബിഎക്സ് എക്സ് എന്ന വകഭേദമാണ് ചൈനയ്ക്ക് ഭീഷണിയായിരിക്കുന്നത്.
ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എയര്‍ഫിനിറ്റി പറയുന്നത് ഇതേ നില തുടര്‍ന്നാല്‍ 2023 ജനവരിയില്‍ ദിവസേന 37 ലക്ഷം പേര്‍ക്ക് വീതം കോവിഡ് ബാധിച്ചേക്കുമെന്നാണ്. അതുപോലെ 2023 മാര്‍ച്ചാകുമ്പോഴേക്കും ദിവസേന 42 ലക്ഷം പേര്‍ക്ക് വീതം കോവിഡ് ബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ചൈനയിലെ വ്യവസായങ്ങള്‍ പ്രതിസന്ധിയിലാണ്. മറ്റ് രാജ്യങ്ങളിലേക്ക് ചൈനയുടെ ഉല്പന്നങ്ങള് സമയത്തിന് എത്തുന്നില്ല. ഇതും നേട്ടമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ് ഇന്ത്യ. ആപ്പിള്‍ ഉള്‍പ്പെടെ വമ്പന്‍ കമ്പനികള്‍ ചൈനയ്ക്ക് ബദലായി ഇന്ത്യയില്‍ ഫാക്ടറികള്‍ ആരംഭിക്കുകയാണ്. ഇന്ത്യയാകട്ടെ വന്‍തോതില്‍ ഉല്പാദനം നടത്തുന്ന കമ്പനികള്‍ക്ക് സാമ്പത്തിക ഇളവുകള്‍ നല്‍കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: