കൊച്ചി: കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടന്ന 2023 ഐപിഎല്ലിലേക്കുള്ള താരലേലത്തില്‍ ഇംഗ്ലണ്ടിന്റെ സാം കറനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത് 18.5 കോടി രൂപയ്ക്ക്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. താരലേലത്തില്‍ ലോക ട്വന്റി 20 കിരീടം ജേതാക്കളായ ഇംഗ്ലണ്ടിന്റെ താരങ്ങള്‍ക്കാണ് ഇക്കുറി വന്‍ഡിമാന്റ്. ഇതിന് മുന്‍പ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ക്രിസ് മോറിസിനായിരുന്നു ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്- 16.25 കോടി രൂപ.
ഇംഗ്ലണ്ട് താരമായ ഹാരി ബ്രൂക്കിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപയ്ക്ക് വിലയ്ക്ക് വാങ്ങി. ഇന്ത്യക്കാരില്‍ മായാങ്ക് അഗര്‍വാളാണ് വെള്ളിയാഴ്ച നടന്ന ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക നേടിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് മായാങ്ക് അഗര്‍വാളിനെ വാങ്ങിയത് 8.25 കോടി രൂപയ്ക്കാണ്.
വെസ്റ്റിന്‍ഡീസ് ഓള് റൗണ്ടര്‍ ജേസന്‍ ഹോള്‍ഡര്‍ 5.75 കോടിക്ക് വിറ്റുപോയി. രാജസ്ഥാന് റോയല്‍സാണ് അദ്ദേഹത്തെ വിലയ്ക്കെടുത്തത്.
പല മികച്ച കളിക്കാരും ആദ്യ ലേലത്തില്‍ വിറ്റുപോയില്ല. ദക്ഷിണാഫ്രിക്കയുടെ ബാറ്റ്സ്മാന് റൈലീ റോസ്യൂവിന്റെ അടിസ്ഥാന വില രണ്ട് കോടിയായിരുന്നു. പക്ഷെ ആരും ലേലത്തിലെടുത്തില്ല. അതുപോലെ ബംഗ്ലാദേശിന്റെ ക്യാപ്റ്റന്‍ ഷകിബ് അല്‍ ഹസനെയും ആരും വിലയ്ക്കെടുത്തില്ല. കഴിഞ്ഞ കാല ലേലങ്ങളില്‍ വന്‍തുക നേടിയിരുന്ന അജിങ്ക്യ രഹാനെ ചെന്നൈ കിംഗ്സില്‍ 50 ലക്ഷം രൂപ പ്രതിഫലത്തിന് ചേര്‍ന്നു.
ന്യൂസിലാന്റെ ബാറ്റ്സ്മാനായ കെയ്ന്‍ വില്യംസണ് രണ്ട് കോടി ലഭിച്ചു. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് കെയ്ന്‍ വില്യംസണെ വിലയ്ക്കെടുത്തത്. 450 താരങ്ങളാണ് ലേലത്തില്‍ ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: