തിരുവനന്തപുരം: പൂവച്ചലിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ സിമന്റ് കയറ്റിവന്ന ലോറി കയറിയിറങ്ങി. പൂവച്ചൽ യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി ഇമ്മാനുവേലിന്റെ ശരീരത്തിലൂടെയാണ് ലോറിയുടെ മുൻവശത്തെ ടയർ കയറിയിറങ്ങിയത്.
രാവിലെ 8:45 ഓടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. KL 03 L 8155 ലോറിയാണ് സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ ഇടിച്ചിട്ടത്. നിലത്ത് വീണ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ ലോറിയുടെ വലതു വശത്തെ മുന്‍ ടയര്‍ കയറി ഇറങ്ങി. ഓടിയെത്തിയ നാട്ടുകാരും കുട്ടികളെ സ്കൂളില്‍ ആക്കാന്‍ എത്തിയ രക്ഷിതാക്കളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇതുവഴി വന്ന കാര്‍ യാത്രക്കാര്‍ സംഭവം കണ്ട് വാഹനം നിർത്തി കുട്ടിയെ കാട്ടാക്കട സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മണിയറ വിളയിലും വെള്ളനാടും മാത്രമേ 108 ആംബുലന്‍സ് ഉള്ളൂ ഇത് എത്താന്‍ വൈകും എന്ന് മനസിലാക്കിയാണ് കാര്‍ യാത്രക്കാര്‍ സമയോചിതമായി ഇടപെട്ടത്. ഗുരുതര പരിക്ക് ആയതിനാല്‍ പ്രാഥമിക ചികിത്സ നല്കി മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: