ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാളിനെ താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖരന്റെ വെളിപ്പെടുത്തല്‍. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് താന്‍ 60 കോടി നല്‍കിയിരുന്നുവെന്നും ഒട്ടേറെ തട്ടിപ്പുകേസുകളില്‍ പ്രതിയായ സുകേഷ് ചന്ദ്രശേഖര്‍. ഇക്കാര്യമെല്ലാം വിശദമായി താന്‍ കോടതിയില്‍ എഴുതി നല്‍കിയിട്ടുണ്ടെന്നും സുകേഷ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച റൗസ് അവന്യൂവിലെ സിബിഐകോടതിയില്‍ ഇതേപ്പറ്റിയെല്ലാം താന്‍ എഴുതി നല്‍കിയിട്ടുണ്ടെന്നും സുകേഷ് ചന്ദ്രശേഖര്‍ പറഞ്ഞു. ഗുരുതരമായ ആരോപണമാണ് ആം ആദ്മിയ്‌ക്കെതിരെ സുകേഷ് ചന്ദ്രശേഖര്‍ ഉയര്‍ത്തിയിരിക്കുന്നത്.
അരവിന്ദ് കെജ്രിവാള്‍ തന്നോട് 500 കോടി പിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും ആം ആദ്മി നേതാവും മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും സുകേഷ് ചന്ദ്രശേഖര്‍ കഴിഞ്ഞ മാസം ആരോപിച്ചിരുന്നു.
ഒട്ടേറെ തട്ടിപ്പുകേസുകളില്‍ പ്രതിയായ സുകേഷ് ചന്ദ്രശേഖര്‍ കള്ളപ്പണം വെളുപ്പിച്ചതുള്‍പ്പെടെ ഒട്ടേറെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരില്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ്. ചൊവ്വാഴ്ച സിബിഐ കോടതിയില്‍ എഐഎഡിഎംകെയ്‌ക്ക് രണ്ടില നല്‍കിയ കേസിലായിരുന്നു സുകേഷ് ചന്ദ്രശേഖര്‍ ഹാജരായത്. അന്ന് രണ്ടില ചിഹ്നം കിട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ക്ക് വലിയ തുക സുകേഷ് ചന്ദ്രശേഖര്‍ നല്‍കിയിരുന്നു. ഇതിനായി ശശികലയുടെ മരുമകന്‍ ടി.ടി.വി ദിനകരനില്‍ നിന്നും കോടികള്‍ കൈക്കൂലി വാങ്ങിയിരുന്നു.
പട്യാല ഹൗസ് കോടതിയില്‍ 200 കോടിയുടെ തട്ടിപ്പുകേസിലും ചൊവ്വാഴ്ച സുകേഷ് ചന്ദ്രശേഖരന്‍ ഹാജരായി. നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായി ചേര്‍ന്നായിരുന്നു ഈ തട്ടിപ്പ്. ജാക്വിലിന‍് ഫെര്‍ണാണ്ടസിന് വന്‍തുക ചന്ദ്രശേഖര്‍ നല്‍കയിരുന്നു. മിനികൂപ്പര്‍ കാറും ഡയമണ്ട് കമ്മലുകളും പല നിറങ്ങളിലുള്ള ഡയമണ്ട് കൈചെയിനും നല്‍കിയിരുന്നു. 52 ലക്ഷം രൂപയുടെ കുതിരയെയും 10 കോടി വിലവരുന്ന സമ്മാനങ്ങളും 9 ലക്ഷം രൂപയുടെ പേഴ്സ്യന്‍ പൂച്ചയെയും നല്‍കിയിരുന്നതായി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് സമ്മതിച്ചിരുന്നു.
സുകേഷ് ചന്ദ്രശേഖറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആരാണ് യഥാര്‍ത്ഥ തട്ടിപ്പുവീരന്‍ സൂകേഷ് ചന്ദ്രശേഖറോ അതോടെ അരവിന്ദ് കെജ്രിവാളോ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് അമിത് മാളവ്യ ആം ആദ്മി പാര്‍ട്ടിയെ വിമര്‍ശിച്ചു.
ആം ആദ്മി നേതാക്കള്‍ക്കെതിരെ സുകേഷ് ചന്ദ്രശേഖര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ദല്‍ഹി സര്‍ക്കാരിലെ ആഭ്യന്ത്രര പ്രിന്‍സിപ്പല്‍ സെക്രട്ടറി മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഈ കമ്മിറ്റി അംഗങ്ങള്‍ ജയിലില്‍ സുകേഷ് ചന്ദ്രശേഖരനെ കണ്ടതിന് ശേഷം മൊഴി രേഖപ്പെടുത്തി. ആം ആദ്മി നേതാവ് സത്യേന്ദര്‍ ജയിനിന് 60 കോടി രൂപയാണ് സുകേഷ് ചന്ദ്രശേഖര്‍ നല്‍കിയത്. ഇതില്‍ 50 കോടി രൂപ രാജ്യസഭാ സീറ്റ് കിട്ടാനും 10 കോടി തീഹാര്‍ ജയിലില്‍ സുരക്ഷ കിട്ടാനും വേണ്ടിയാണെന്ന് സുകേഷ് ചന്ദ്രശേഖര്‍ ആരോപിച്ചിരുന്നു. ഇതിന് പുറമെ തീഹാര്‍ ജയിലിലെ ഡയറക്ടര്‍ ജനറല്‍ (ജയില്‍) സന്ദീപ് ഗോയലിന് 12.50 കോടി നല്‍കിയിരുന്നതായും ആരോപിച്ചിട്ടുണ്ട്. ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന്റെ തീഹാര്‍ ജയിലിലെ സുഖജീവിതത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ വീണ്ടും ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: