തിരുവനന്തപുരം : വഞ്ചിയൂര്‍ കോടതിയില്‍ വനിത എസ്ഐയ്ക്കുനേരെ അഭിഭാഷകരുടെ കൈയ്യേറ്റ ശ്രമമുണ്ടായതായി ആരോപണം. വലിയതുറ എസ് ഐ അലീന സൈറസാണ് പരാതി നല്‍കിയത്.
ജാമ്യാപേക്ഷയുമായി കഴിഞ്ഞ ദിവസം വലിയ തുറ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാന്‍ സമയം താമസിച്ചുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. അഭിഭാഷകര്‍ കൈയേറ്റം ചെയ്തുവെന്നും, അസഭ്യം വിളിച്ചുവെന്നും മജിസ്ട്രേറ്റിന് എസ്ഐ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: