കൊച്ചി: സംവിധായകനും നടനുമായ ജൂഡ് ആന്റണിയെക്കുറിച്ച് ബോഡി ഷെയിമിങ്ങ് പരാമര്‍ശം നടത്തിയതിന് നടന് മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു.
മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇതാണ്. “പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം
പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി.”
2018ലെ പ്രളയകാലത്തെ സംബന്ധിച്ചുള്ള 2018 എന്ന സിനിമയുടെ ട്രെയ് ലര്‍ ലോഞ്ചിലാണ് മമ്മൂട്ടിയുടെ ബോഡി ഷെയിമിങ്ങ് നടത്തുന്ന പ്രസ്താവന ഉയര്‍ന്നത്. തലയില്‍ മുടിയില്ലെങ്കിലും ബുദ്ധിയുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വിവാദ കമന്റ്. തന്റെ തലയില്‍ മുടിയില്ലാത്തതിന് കാരണം ബെംഗളൂരു കോര്‍പറേഷന്റെ വെള്ളവും വിവിധ ഷാ മ്പൂ കമ്പനികളുടെ ഉല്പന്നങ്ങളുമാണെന്നും അതിന് നാട്ടുകാര്‍ കമന്റ് ചെയ്യേണ്ട കാര്യമില്ലെന്ന് ജൂഡ് ആന്റണി പിന്നീട് പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: