ദോഹ: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാള്‍ താരം ആരാണെന്ന് ചോദ്യത്തിന് കഴിഞ്ഞ കുറെ നാളുകളായി ആരാധകരും പണ്ഡിതരും താരതമ്യം ചെയ്തത് മെസ്സിയെയും റൊണാള്‍ഡോയെയും തമ്മിലാണ്. എന്നാല്‍ ഇനി അത്തരമൊരു ചോദ്യത്തിന് പ്രസക്തിയില്ലെന്നും അത് മെസ്സി തന്നയാണെന്നും കഴിഞ്ഞകാല ഫുട്ബാള്‍ ഇതിഹാസങ്ങളായ വെയ്ന്‍ റൂണിയും ഗാരി ലിനേക്കറും അലക്സിയ പുടെല്ലാസും പറയുന്നു.
അര്‍ജന്റീനയെ ഫൈനലിലേക്കെത്തിച്ച മെസ്സിയുടെ അപാര പ്രകടനം കണ്ടതിന് ശേഷമാണ് ഈ കഴിഞ്ഞ കാല ഇതിഹാസ താരങ്ങളുടെ പ്രതികരണം. ക്രൊയേഷ്യയെ 3-0ന് മുക്കിക്കൊന്ന സെമിഫൈനലില്‍ എല്ലാ ഗോലുകള്‍ക്ക് പിന്നിലും മെസ്സിയുടെ കരങ്ങളുണ്ടായിരുന്നു. ആദ്യ പെനാല്‍റ്റിയായി മെസ്സിയുടെ കാലില്‍ നിന്നും പുറപ്പെട്ട വെടിയുണ്ട താങ്ങാനുള്ള ശേഷി ക്രൊയേഷ്യയുടെ വിഖ്യാതനായ ലിവക്കോവിച്ച് എന്ന ഗോളിക്ക് ഉണ്ടായില്ല. അര്‍ജന്റീനയുടെ അല്‍വാരസ് നേടിയ രണ്ടു ഗോളുകള്‍ക്ക് പിന്നിലും മെസ്സിയുടെ അദൃശ്യകരങ്ങളുണ്ടായിരുന്നു.
അതേ സമയം ഈ ലോകകപ്പില്‍ മൊറോക്കോയ് 1-0ന് തോറ്റ് പോര്‍ച്ചുഗല്‍ പറത്താവുകയും ചെയ്തു. അവസാന രണ്ട് കളികളില്‍ കോച്ചാവട്ടെ റൊണാള്‍ഡോയെ പുറത്തിരുത്തുകയും ചെയ്തു. ഇത് മെസ്സിയുടെയും റൊണാള്‍ഡോയുടെയും അവസാന ലോകകപ്പാണെന്ന് എല്ലാവര്ക്കും അറിയാം. ഈ ലോകകപ്പില്‍ മെസ്സി ഒട്ടേറെ റെക്കോഡുകള്‍ തിരുത്തി. ഒപ്പം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരത്തിലുള്ള സുവര്‍ണ്ണ പാദുക(ഗോള്‍ഡന്‍ ബൂട്ട്) ത്തിന് മെസ്സിയും അഞ്ചു ഗോളുകള്‍ നേടി മുന്നിലുണ്ട്. റൊണാള്ഡോയ്ക് ഈ ലോകകപ്പില്‍ നേടാനായത് ഒരു ഗോള്‍ മാത്രം.
മികച്ച കളിക്കാരനുള്ള ബലന് ഡി ഓര് പുരസ്കാരം ഏഴ് തവണ മെസ്സി നേടിയപ്പോള്‍ റൊണാള്‍ഡോ അഞ്ച് തവണ മാത്രമാണ് നേടിയത്.
“ഇനിയും ആരാണ് മികച്ചത് എന്ന് ചര്‍ച്ച ആവശ്യമുണ്ടോ”?- ഇതാണ് ഇംഗ്ലണ്ടിന്റെ പഴയകാല ഇതിഹാസ താരം ഗാരി ലിനേക്കര്‍ പറയുന്നത്.
മെസ്സിയാണ് മികച്ചത് എന്ന് ഇംഗ്ലണ്ടിന്റെ പഴയ താരം വെയ്ന്‍ റൂണി പറഞ്ഞിരുന്നു. അര്‍ജന്റീന ക്രൊയേഷ്യയെ തോല്പിച്ചതിന് പിന്നാലെ നടത്തിയ ട്വീറ്റില്‍ വെയ്ന്‍ റൂണി എഴുതിയത് :”ഒന്നും മാറിയിട്ടില്ല” എന്നാണ്. അതിനര്‍ത്ഥം താന്‍ നേരത്തെ പറഞ്ഞ മെസ്സിയാണ് മികച്ചത് എന്ന അഭിപ്രായത്തിന് മാറ്റമൊന്നും ഇല്ല എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: