തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ( ഐഎഫ്എഫ്കെ) മമ്മൂട്ടിയുടെ പുതിയ സിനിമയ്ക്ക് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സീറ്റ് ലഭിക്കാത്തതില്‍ വന്‍പ്രതിഷേധം. ഡെലിഗേറ്റുകളെ ഒടുവില്‍ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു.
മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയ്ക്ക് ചലച്ചിത്ര അക്കാദമി പ്രവര്‍ത്തകര്‍ വേണ്ടപ്പെട്ടവര്‍ക്ക് സീറ്റ് നല്‍കിയെന്നാണ് ആരോപണം. സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയുടെ വക്കത്തെത്തിയപ്പോഴാണ് പൊലീസിന് ഇടപെടേണ്ടി വന്നത്. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം.
ബുക്കിംഗ് സംവിധാനത്തിനെതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: