തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ സഭയിൽ സർക്കാർ നിലപാടാവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി സംബന്ധമായ നടപടികളൊന്നും പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കെതിരെ സമരക്കാർക്കെതിരായ കേസുകളൊന്നും പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
തുടർ നടപടികൾക്ക് കേന്ദ്രാനുമതി പ്രതീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അനുമതി കിട്ടുന്ന മുറയ്ക്ക് ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിൽവർ ലൈൻ ഡിപിആർ അപൂർണമെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തുടർ നടപടികൾക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് തന്നെയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് കേന്ദ്രസർക്കാരിന് അനുമതി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
കൊച്ചി മെട്രോ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നതിനായി കേന്ദ്രസർക്കാരുമായി ആലോചിക്കും. മെട്രോയുടെ രണ്ടാംഘട്ട വികസനത്തിനായി 1016 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: