ന്യൂദല്‍ഹി: ശുദ്ധമായ ഊര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നതായി കേന്ദ്ര ആണവോര്‍ജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
നിര്‍മ്മാണത്തിലിരിക്കുന്ന പതിനൊന്ന് റിയാക്ടറുകള്‍ക്ക് (8700 എംഡബ്ല്യു) പുറമെ, 700 എംഡബ്ല്യു ശേഷിയുള്ള പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകള്‍ (പിഎച്ച്ഡബ്ല്യുആറുകള്) ഫ്ലീറ്റ് മോഡില്‍ തദ്ദേശീയമായി സ്ഥാപിക്കും. ഇത്തരം 10 എണ്ണത്തിന്റെ ഫഌറ്റ് മോഡിലുള്ള നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഭരണാനുമതിയും സാമ്പത്തിക അനുമതിയും നല്‍കിയിട്ടുണ്ടെന്ന് ലോക് സഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയില്‍ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഭാവിയില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള അഞ്ച് പുതിയ സ്ഥലങ്ങള്‍ക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ആണവോര്‍ജ്ജം വഴി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ താരിഫ്, താപവൈദ്യുതി പോലുള്ള നിലവിലെ പരമ്പരാഗത ബേസ് ലോഡ് ജനറേറ്ററുകളുമായി താരതമ്യപ്പെടുത്താവുന്നതാണെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. 6780 എംഡബ്ല്യു ശേഷിയുള്ള 22 റിയാക്ടറുകളാണ് നിലവില്‍ സ്ഥാപിച്ചിട്ടുള്ള ആണവോര്‍ജ ശേഷി. കൂടാതെ, കെഎപിപി3 (700 എംഡബ്ല്യു) എന്ന ഒരു റിയാക്ടറും ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: