തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ പാലക്കാട് തന്നെ ഇത്തവണയും ചാമ്പ്യന്‍ പട്ടം ഉറപ്പിച്ചു. 24 സ്വര്‍ണവും 17 വെള്ളിയും 16 വെങ്കലവും ഉള്‍പ്പെടെ 206 പോയിന്റുമായി പാലക്കാട് കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ മേളകളില്‍ പിന്നിലായിരുന്ന മലപ്പുറം അട്ടിമറി മുന്നേറ്റം നടത്തി. 10 സ്വര്‍ണവും 12 വെള്ളിയും 10 വെങ്കലവും ഉള്‍പ്പെടെ 110 പോയിന്റുമായാണ് മലപ്പുറം രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചത്.
70 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. അഞ്ചു സ്വര്‍ണവും ഒന്‍പത് വെള്ളിയും 12 വെങ്കലവും നേടി 70 പോയിന്റാണ് കോഴിക്കോടിനുള്ളത്. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ എറണാകുളം ഏഴു സ്വര്‍ണവും ആറു വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പെടെ 58 പോയിന്റുമായി പട്ടികയില്‍ ആറാമതാണുള്ളത്.
സ്കൂള്‍ വിഭാഗത്തില്‍ മലപ്പുറം കടകശേരി ഐഡിയലാണ് മുന്നില്‍. ഏഴു സ്വര്‍ണം, അഞ്ചു വെള്ളി, മൂന്നു വെങ്കലവും ഐഡിയല്‍ നേടിയതോടെ 53 പോയിന്റാണ് നേട്ടം. രണ്ടാമതുള്ള കല്ലടി എച്ച്എസ് കുമരംപുത്തൂരിന് അഞ്ചു സ്വര്‍ണവും അഞ്ചു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 41 പോയിന്റുണ്ട്. മുന്‍ വര്‍ഷത്തെ ചാമ്പ്യന്‍ സ്കൂളായിരുന്നു കോതമംഗലം മാര്‍ ബേസില്‍ നാലു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ 31 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: