അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അഹമ്മദാബാദ് ജമാ മസ്ജിദ് പുരോഹിതന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമാകുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കരുതെന്നും അത് ഇസ്ലാമിന് എതിരാണെന്നും ആയിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.
“ഇസ്ലാമിനെക്കുറിച്ച് പറയുന്നുവെങ്കില്‍ ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമാസ് നടക്കുന്നത് നിങള്‍ കണ്ടിട്ടുണ്ടോ? അതില്‍ ഒരു സ്ത്രീയെയെങ്കിലും കണ്ടുവോ? അവരെ ആളുകളുടെ മുന്നില്‍ പോകാന്‍ അനുവദിച്ച് കഴിഞ്ഞാല്‍ പിന്നെ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും അവരെ തടയാനാവില്ല”- അഹമ്മദാബാദിലെ ജമാ മസ്ജിദ് ഷാഹി ഇമാമായ ഷബ്ബീര്‍ അഹമ്മദ് സിദ്ദിഖി പറഞ്ഞു.
“സ്ത്രീകള്‍ക്ക് ഇലക്ഷനില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്നത് ഇസ്ലാമിന് എതിരാണ്. അത് മതത്തെ ദുര്‍ബലപ്പെടുത്തും. എന്താ പുരുഷന്മാര് ആരും ബാക്കിയില്ലേ മത്സരിക്കാന്‍?”- സിദ്ദിഖി ചോദിക്കുന്നു.
ദല്‍ഹി ജമാ മസ്ജിദിലെ സ്ത്രീവിരുദ്ധ ബോര്‍ഡ് എടുത്തുമാറ്റി
ദല്‍ഹി ജമാ മസ്ജിദില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ബോര്‍ഡ് വെച്ചിരുന്നു. ജമാ മസ്ജിദില്‍ സ്ത്രീകളോ പെണ്‍കുട്ടികളോ തനിയെ പ്രവേശിക്കാന്‍ പാടില്ല എന്നായിരുന്നു ബോര്‍ഡ്. ഇതിനെതിരെ ശക്തമായ മുസ്ലിം സ്ത്രീകള്‍ പ്രതിഷേധിച്ചതോടെ ബോര്‍ഡ് മാറ്റി. അവിഹിത പ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരിക്കാനാണ് അത്തരമൊരു ബോര്‍ഡ് വെച്ചതെന്ന വിശദീകരണമാണ് ജമാ മസ്ജിദ് അധികൃതര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: