കരിംഗഞ്ച്: മുസ്ലിങ്ങളുടെ ജനസംഖ്യയെക്കുറിച്ച് വേവലാതിപ്പെടുന്ന ഹിന്ദുക്കള്‍ മുസ്ലിങ്ങളുടെ രീതി പിന്തുടരാന് ഉപദേശിച്ച് എഐഡിയുഎഫ് നേതാവ് ബദ്റുദ്ദീന്‍ അജ്മല്‍. 21ാം വയസ്സില്‍ മുസ്ലിം യുവാക്കള്‍ വിവാഹം കഴിക്കും. പെണ്‍കുട്ടികള്‍ 18ലും. ഫലഭൂയിഷ്ടമായ മണ്ണില്‍ വിത്തുവിതച്ചാലേ നല്ല വിളകള്‍ ലഭിക്കൂ- ബദ്റുദ്ദീന്‍ അജ്മല്‍ പറഞ്ഞു.
ഹിന്ദു ചെറുപ്പക്കാര്‍ വിവാഹത്തിന് മുന്നേ രണ്ടോ മൂന്നോ സ്ത്രീകളുമായി നിയമവിരുദ്ധമായ ബന്ധം സ്ഥാപിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാതെ ആനന്ദിച്ച് നടന്ന് പണം ലാഭിക്കുന്നു. പിന്നീട് രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി 40 വയസ്സിന് ശേഷം വിവാഹം കഴിക്കുന്നു. ആ പ്രായത്തില്‍ എങ്ങിനെയാണ് കുട്ടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കുക.ഇതുകൊണ്ടാണ് ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നത്- ബദ്റുദ്ദീന്‍ അജ്മല്‍ പറയുന്നു.
ഹിന്ദുക്കള്‍ക്കെതിരായ ഈ പ്രസ്താവനയ്ക്കെതിരെ വന്‍ പ്രതിഷേധം ഉണ്ടായതിനെത്തുടര്‍ന്ന് വിവാദപ്രസ്താവന പിന്‍വലിച്ചതായി ബദ്റുദ്ദീന്‍ അജ്മല്‍ പറഞ്ഞു. അജ്മല്‍ എന്ന പേരിലിറങ്ങുന്ന സുഗന്ധദ്രവ്യ ബിസിനസിന് ഉടമ കൂടിയാണ് ബദ്റുദ്ദീന്‍ അജ്മല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: