കൊച്ചി മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് നടുക്കടലിൽ മുങ്ങി. ബോട്ടിലുണ്ടായിരുന്ന 13 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഷൈജയെന്ന ബോട്ടാണ് കണ്ണൂരിൽ നിന്ന് 67 നോട്ടിക്കൽ മൈൽ അകലെ വെച്ച് അപകടത്തിൽപ്പെട്ടത്. 20 ദിവസം മുമ്പാണ് ബോട്ട് മത്സ്യബന്ധനത്തിന് പോയത്.
ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ബോട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ആദ്യദിവസങ്ങളിൽ എൻജിന്റെ തകരാർ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നീട് തകരാർ പരിഹരിച്ച ശേഷം യാത്ര പുനരാരംഭിച്ചു. എന്നാൽ ഇന്നലെ പുലർച്ചെയോടെ ബോട്ടിൽ വെള്ളം കയറാൻ തുടങ്ങുകയായിരുന്നു. ദ്വാരമടക്കാൻ കഴിയാതെ വന്നതോടെ ബോട്ട് വൈകുന്നേരത്തോടെ പൂർണമായും മുങ്ങുകയായിരുന്നു.
തുടർന്ന് തൊഴിലാളികള്‍ ബേക്കല്‍ കോസ്റ്റല്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ നിന്നുള്ള എട്ടുപേരും ആസാമില്‍നിന്നുള്ള അഞ്ചുപേരുമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബേക്കല്‍ കോസ്റ്റല്‍ പോലീസ് നല്കിയ വിവരമനുസരിച്ച് അപകടം സംഭവിച്ച ബോട്ടിന് സമീപത്തുണ്ടായിരുന്നു മദര്‍ ഇന്ത്യ എന്ന മത്സ്യബന്ധന ബോട്ടിലുള്ളരാണ് ഇവരെ രക്ഷപ്പെടുത്തിയത്.
രക്ഷപ്പെടുത്തിയ തൊഴിലാളികളെ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ അഴീക്കല്‍ ഹാര്‍ബറില്‍ എത്തിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: