ദോഹ: ക്രിസ്റ്റ്യാനോ കോച്ചിനെക്കാളും വലിയവനോ എന്ന ചോദ്യമാണ് കഴിഞ്ഞ രാത്രി ചില മാധ്യമങ്ങള്‍ ഉന്നയിച്ചത്. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിന്റെ അറുപത്തഞ്ചാം മിനിട്ടില്‍ തന്നെ തിരികെ വിളിച്ച കോച്ച് ഫെര്‍ണാണ്ടോ സാന്റോസിനോട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് വാര്‍ത്തകള്‍ പരന്നത്.
ദക്ഷിണ കൊറിയയോട് 2-1ന്റെ നാടകീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് വിവാദം. ക്രിസ്റ്റ്യാനോ കളംവിട്ടതിന് ശേഷമാണ് കൊറിയയുടെ വിജയഗോള്‍ പിറന്നത്. അറുപത്തഞ്ചാം മിനിട്ടില്‍ ക്രിസ്റ്റ്യാനോയ്ക്ക് പകരം കോച്ച് സാന്റോസ് ആന്ദ്രേ സില്‍വയെ കളത്തിലിറക്കി. തുടര്‍ന്ന് നടന്ന സംഭാഷണമാണ് വാര്‍ത്തയായത്. എന്നാല്‍ വാര്‍ത്തകള്‍ ക്രിസ്റ്റ്യാനോയും കോച്ച് സാന്റോസും നിഷേധിച്ചു. യഥാര്‍ത്ഥത്തില്‍ താന്‍ സംസാരിച്ചത് ദക്ഷിണ കൊറിയന്‍ താരത്തോടാണെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു.
സബ്സ്റ്റിട്യൂഷന് നടന്നപ്പോള്‍ ഒരു ദക്ഷിണ കൊറിയന്‍ താരം എന്നോട് വേഗം ഇറങ്ങാന്‍ പറഞ്ഞു. അത് താന്‍ പറയണ്ട എന്ന് ഞാന്‍ തിരിച്ചും പറഞ്ഞു. അത് അയാളുടെ അധികാരമല്ലല്ലോ, കോച്ചുമായി ഒരു പ്രശ്നവുമില്ല, ക്രിസ്റ്റ്യാനോ പറഞ്ഞു. ആ കൊറിയന്‍ താരത്തിന്റേത് അപക്വമായ പെരുമാറ്റമായിരുന്നുവെന്ന് കോച്ച് സാന്റോസും പ്രതികരിച്ചു. അവര്‍ തമ്മിലുള്ള ആശയവിനിമയം ഞാന്‍ കണ്ടു. എന്താണുണ്ടായതെന്ന് അറിയില്ല. അഞ്ച് തവണ ബാലണ്‍ ഡി ഓര് നേടിയ ഒരാളോട് എങ്ങനെ പെരുമാറണമെന്ന് അയാള്‍ അറിയണമായിരുന്നു, സാന്റോസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: