തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശി ദര്ശന്’ തീര്‍ഥാടന ടൂറിസം പദ്ധതിയില്‍ ശബരിമല വികസനത്തിന് അനുവദിച്ച 100 കോടി രൂപയില്‍ 80 കോടിയും സംസ്ഥാനം പാഴാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സംസ്ഥാന സര്‍ക്കാരിന് ഒരു രൂപ ചിലവില്ലാത്ത പദ്ധതി തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഗൗരവതരമാണ്. ഇതുവരെ 20 കോടിയുടെ പദ്ധതിക്ക് മാത്രമാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി അനുമതി വാങ്ങിയത്. പദ്ധതിയുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെ, അനുമതി വാങ്ങി നിര്‍മാണം തുടങ്ങിയ പദ്ധതികളും പൂര്‍ത്തിയാക്കിയിട്ടില്ല. ഇത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെ.സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
ശബരിമലയ്ക്ക് വേണ്ടി നരേന്ദ്രമോദി സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് അനുവദിച്ചിട്ടുള്ളത്. 2015 ഡിസംബറിലാണു കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചത്. 36 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയില്‍ ആദ്യഗഡുവായി 20 കോടി രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാതെ അയ്യപ്പ ഭക്തന്മാരെപമ്പയിലെ സ്നാനഘട്ടം നവീകരണം നടത്തിയതും നീലിമല പാത കരിങ്കല്ല് പാകുന്നതും നരേന്ദ്രമോദി സര്‍ക്കാരിന്റെ ‘സ്വദേശി ദര്ശന്’ ഫണ്ട് ഉപയോഗിച്ചിട്ടാണ്. സന്നിധാനത്തും പമ്പയിലും അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ പോലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരാവട്ടെ കേന്ദ്ര പദ്ധതികള്‍ പാഴാക്കുകയും ചെയ്യുകയാണെന്ന് കെ.സുരേന്ദ്രന് കുറ്റപ്പെടുത്തി.
യുവതീപ്രവേശന നീക്കം പരാജയപ്പെട്ടതോടെ പിണറായി സര്‍ക്കാര്‍ ശബരിമലയോടും അയ്യപ്പ ഭക്തരോടും പകവീട്ടുകയാണ്. ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാം തടസം നില്‍ക്കുന്നത് എന്തിന് വേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: