ബംഗളൂരു: കര്‍ണാടകയില്‍ 58 വയസ്സുകാരന്റെ വയറില്‍ നിന്ന് പുറത്തെടുത്തത് 187 നാണയങ്ങള്‍. റായ്ച്ചൂര്‍ ജില്ലയിലെ ലിംഗസുഗൂര്‍ സ്വദേശിയായ ദ്യാമപ്പ ഹരിജന്റെ ആമാശയത്തില്‍ നിന്നാണ് ഒന്നര കിലോഗ്രാം വരുന്ന നാണയത്തുട്ടുകള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഒന്നു മുതല്‍ അഞ്ചു രൂപ വരെയുള്ള നാണയങ്ങളാണ് ഏഴു മാസം കൊണ്ട് ഇയാള്‍ വിഴുങ്ങിയത്.
വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ധ്യാമപ്പയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് നാണയത്തുട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹംഗലിലെ ശ്രീകുമാരേശ്വര ആശുപത്രിയിലെ ഈശ്വര്‍ കലബുര്‍ഗി, പ്രകാശ് കട്ടിമണി, രൂപ ഹുലകുണ്ടെ, എ. അര്‍ച്ചന എന്നിവരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് നാണയങ്ങള്‍ പുറത്തെടുത്തത്. എപ്പോഴും വിശപ്പു തോന്നുന്ന ‘പിക’ എന്ന അസുഖം ബാധിച്ചയാളാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ഇയാള്‍ നാണയങ്ങള്‍ വിഴുങ്ങിയിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: