തിരുവനന്തപുരം: ഓണക്കാലത്ത് മദ്യക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പുതിയ മദ്യവുമായി എത്തുന്നു- മലബാര്‍ ബ്രാന്റി. വിലകുറഞ്ഞ മദ്യ ബ്രാന്റുകള്‍ കിട്ടാനില്ലെന്ന സാധാരണക്കാരായ മദ്യപന്മാരുടെ പരാതി പരിഹരിക്കാന്‍ കൂടിയാണ് ഈ നീക്കം.
മലബാര്‍ ബ്രാന്റി വിലകുറഞ്ഞ മദ്യബ്രാന്റായിരിക്കും. ഇതോടൊപ്പം സര്‍ക്കാര്‍ തന്നെ മദ്യനിര്‍മ്മാണത്തിലേക്ക് കൂടുതലായി കടന്നുവരികയാണ്.
മദ്യം നിര്‍മ്മിക്കാനുള്ള ഫാക്ടടിയുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങു. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് ലിമിറ്റഡിനായിരിക്കും കെട്ടിട നിര്‍മ്മാണച്ചുമതല. ബിവറേജസ് കോര്പറേഷന് എംഡി യോഗേഷ് ഗുപ്തയാണ് മലബാര്‍ ബ്രാന്റിയെക്കുറിച്ച് അറിയിച്ചത്.
തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍ ലിമിറ്റഡിന്റെ ജവാന് റമ്മാണ് ഇപ്പോള്‍ വിലക്കുറവില്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്ന ഏക മദ്യബ്രാന്റ്. ചിറ്റൂരിലെ മലബാര്‍ ഡിസ്റ്റലറീസാണ് മലബാര്‍ ബ്രാന്‍ഡി നിര്‍മ്മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: