കോഴിക്കോട് : പോലീസ് വകുപ്പ് പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന് നിര്‍ദ്ദേശം നല്‍കിയത് മണ്ഡല -മകരവിളക്ക് തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കൈപ്പുസ്തകം ഉടനെ പിന്‍വലിച്ച് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ സര്‍ക്കാരും പോലീസും തയ്യാറാകണമെന്ന് ശബരിമല കര്‍മ്മ സമിതി.
കൈപ്പുസ്തകത്തില്‍ ശബരിമലയില്‍ യുവതികള്‍ ഉള്‍പ്പടെ എല്ലാവര്ക്കും പ്രവേശനം നല്‍കുമെന്ന പരാമര്‍ശം പിശകുപറ്റിയതാണെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും എഡിജിപി എം.ആര്. അജിത് കുമാറും അറിയിച്ചതിന് പിന്നില്‍ ഏതോ ശക്തികളുടെ ഒരു ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ പുറത്തിറക്കിയ കൈപുസ്തകം ഉടനടി പിന്‍വലിച്ച് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി അവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും പോലീസും തയ്യാറാകണമെന്ന് ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്ജെആര്‍ കുമാര്‍ അറിയിച്ചു.
കേരളാ പോലീസിന്റെ തുടരെയുള്ള ഈ വീഴ്ചകളിലൂടെ സംസ്ഥാനത്തെ സമാധാന ജീവിതം തകര്‍ക്കുന്ന സാഹചര്യം സൃഷ്ടിക്കപെട്ടിരിക്കുകയാണ്. കുത്തഴിഞ്ഞ പോലീസ് വകുപ്പിനെ നേര്‍വഴിക്ക് നടത്താന്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി എത്രയും വേഗം വേണ്ട നടപടിയെടുക്കണം. ശബരിമലയിലെ ആചാരലംഘനത്തിനുള്ള ഏത് നീക്കവും തടയാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ശബരിമല കര്‍മ്മ സമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: