പത്തനംതിട്ട: മറ്റൊരു ശബരിമല തീര്‍ത്ഥാടനക്കാലത്തിന് തുടക്കം കുറിച്ച് ക്ഷേത്രനട ബുധനാഴ്ച തുറന്നു. മണ്ഡലകാല തീര്‍ത്ഥാടനക്കാലത്തിന് തുടക്കം കുറിച്ച് മേല്‍ശാന്തി എന്‍.പരമേശ്വരന് നമ്പൂതിരിയാണ് വൈകീട്ട് അഞ്ച് മണിക്ക് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരും സന്നിഹിതനായിരുന്നു.
ഇതേ തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളും തുറന്നു. പിന്നീട് പതിനെട്ടാം പടിയ്ക്ക് താഴെ എത്തി പുതിയ ശബരിമല മേല്‍ശാന്തി കെ. ജയരാമന് നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി ഹരിഹരന് നമ്പൂതിരി എന്നിവരെ സ്വീകരിച്ചു. അവരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നു. നടപ്പന്തലില്‍ ചൊവ്വാഴ്ച മുതല്‍ തന്നെ വലിയ തോതില്‍ തീര്‍ത്ഥാടകര്‍ എത്തിയിരുന്നു.
ബുധനാഴ്ച ഹരിവരാസനം പാടി നട അടച്ച് ഇപ്പോഴത്തെ മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരി മലയിറങ്ങും. വൃശ്ചികം ഒന്നായ വ്യാഴാഴ്ച രാവിലെ നാല് മണിക്ക് പുതിയ മേല്‍ശാന്തി കെ. ജയരാമന് നമ്പൂതിരി നട തുറക്കും. രണ്ട് മാസം നീളുന്ന മണ്ഡലക്കാലമാണിനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: