ടൊറന്റോ: ചെസ് ഡോട്ട് കോം(Chess.com) നടത്തിയ ഗ്ലോബല്‍ ചാമ്പ്യന്‍ഷിപ്പില്‍ വമ്പന്മാരെ അട്ടിമറിച്ച് മുന്നേറിയ തൃശൂര്‍ക്കാരനായ ഗ്രാന്റ് മാസ്റ്റര്‍ നിഹാല്‍ സരിന് പക്ഷെ ഫൈനലില്‍ തോല്‍വി. ഫൈനില്‍ എട്ട് റൗണ്ട് മത്സരത്തില്‍ അമേരിക്കന്‍ ഗ്രാന്റ് മാസ്റ്റര്‍ വെസ്ലി സോയ്ക്കെതിരെ ഒരു മത്സരം മാത്രമേ നിഹാലിന് ജയിക്കാന്‍ കഴിഞ്ഞുള്ളൂ.
ഒരു മത്സരം സമനിലയിലായി. നാല് മത്സരങ്ങളില്‍ വെസ്ലി സോ ജയിച്ചു. ചാമ്പ്യനായ വെസ്ലി സോയ്ക്ക് രണ്ട് ലക്ഷം ഡോളറും രണ്ടാം സ്ഥാനക്കാരനായ നിഹാല്‍ സരിന് ഒരു ലക്ഷം ഡോളറും ലഭിച്ചു.
ലോകചെസിലെ പ്രശസ്ത ഗ്രാന്റ് മാസ്റ്റര്‍ മാരായ റൗഫ് മമെഡൊവ്, വ്ളാഡിമിര്‍ ക്രാംനിക്, ഡിങ് ലിറന്, സാം സെവിയന്‍, അനീഷ് ഗിരി എന്നിവരെ നിഹാല്‍ സരിന് അട്ടിമറിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ സെവിയനുമായും സെമിഫൈനലില്‍ അനീഷ് ഗിരിയുമായും പിന്നിട്ട് നിന്ന ശേഷം അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയാണ് നിഹാല്‍ സരിന് വിജയം കൊയ്തത്. പക്ഷെ ഫൈനലില്‍ ഈ മാജിക് ആവര്‍ത്തിക്കാന്‍ നിഹാല്‍ സരിന് ആയില്ല. 18 വയസ്സേ ആയിട്ടുള്ളൂ നിഹാല്‍ സരിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: