ന്യൂദല്‍ഹി: പ്രതിയെ മറച്ചുവെയ്ക്കുന്ന തലക്കെട്ടുകള്‍ക്ക് പേര് കേട്ടതാണ് നമ്മുടെ പത്രങ്ങളില്‍ ഭൂരിഭാഗവും. ഈയിടെ ടൈംസ് ഓഫ് ഇന്ത്യ ജേണലിസം വിദ്യാര്‍ത്ഥികള്‍ക്ക് ചൂണ്ടിക്കാട്ടാവുന്ന നല്ലൊരു ഉദാഹരണം ഇക്കാര്യത്തില്‍ നല്കി.
വിവാഹം കഴിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചതിനാല്‍ ഒപ്പം ജിവിച്ച പങ്കാളിയായ ശ്രദ്ധയെ കൊന്ന് 35 കഷണങ്ങളാക്കി വലിച്ചെറിഞ്ഞ കൊലപാതകിയെ മറച്ചുവെച്ചുകൊണ്ടുള്ള തലക്കെട്ട് നല്‍കിയാണ് ടൈംസ് ഓഫ് ഇന്ത്യ തനിനിറം കാണിച്ചത്. പ്രതി കാമുകനായ അഫ്താബ് അമീന് ആണെന്ന് കണ്ടെത്തിയ ഉടനെ ടൈംസ് ഓഫ് ഇന്ത്യ എഴുതിയ തലക്കെട്ട് ഇങ്ങിനെ:”ശ്രദ്ധയുടെ ശരീരം കഷണങ്ങളാക്കിയത് അഫ് താബ്”. എന്നാല്‍ ഉടനെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് എന്തോ അബദ്ധം ചെയ്തെന്ന് തോന്നി. തലക്കെട്ട് അതിവേഗം മാറ്റി. ഇക്കുറി നല്കിയ തലക്കെട്ട് ഇങ്ങിനെ:” കാമുകിയെ 35 കഷണങ്ങളാക്കി പുരുഷന്;ദല്‍ഹിയിലെ കാട്ടില്‍ വലിച്ചെറിഞ്ഞു”. ഈ തലക്കെട്ട് വഴി പ്രതിയെ മറച്ചുവെയ്ക്കുകയായിരുന്നു ടൈംസ് ഓഫ് ഇന്ത്യ ചെയ്തത്.
ഇന്ത്യയില്‍ നടക്കുന്ന പല കുറ്റകൃത്യങ്ങളിലും ഇതേ രീതിയാണ് പത്രങ്ങള്‍ അവലംബിക്കുന്നത്. മതേതരത്വം നഷ്ടപ്പെടും എന്നതിനാലാണ് ഇങ്ങിനെ ചെയ്യുന്നത്. എന്തായാലും വിവാഹം കഴിച്ചില്ലെങ്കിലും ജീവിത പങ്കാളിയെപ്പോലെ ഒപ്പം ജീവിച്ച ശ്രദ്ധയെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചുമൂടിയ അഫ്താബ് അമീന് പൂനവാല എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. മേയ് 18ന് ശ്രദ്ധയും അഫ്താബും തമ്മില്‍ വഴക്കു മൂര്‍ച്ഛിക്കുകയും തുടര്‍ന്ന് കൊല നടത്തുകയും കൊലപാതകത്തിനു ശേഷം ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളായി മുറിച്ച അഫ്താബ് അത് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയുമായിരുന്നു. ഇതിനായി അഫ്താബ് പുതിയ ഫ്രിഡ്ജും വാങ്ങി. തുടര്‍ന്നുള്ള 18 ദിവസങ്ങളില്‍ വെളുപ്പിനെ രണ്ടു മണിയോടെ താമസസ്ഥലം വിടുന്ന അഫ്താബ് ശരീരഭാഗങ്ങള്‍ ദല്‍ഹി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ കൊണ്ടിടുകയും ചെയ്തെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
ഇരുപത്താറുകാരിയായ ശ്രദ്ധ മുംബൈയില്‍ ഒരു മള്‍ട്ടിനാഷനല്‍ കമ്പനിയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്യവേയാണ് അഫ്താബുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇവര്‍ പ്രണയത്തിലാകുകയും ഒരുമിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ശ്രദ്ധയുടെ വീട്ടുകാര്‍ ഈ ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇരുവരും മുംബൈയില്‍നിന്ന് ദല്‍ഹിയിലെത്തി മെഹ്റൗലിയിലെ ഫ്ളാറ്റില്‍ താമസമാക്കുകയും ചെയ്തു. ദല്‍ഹിയിലേക്കു മാറിയതിനു പിന്നാലെ കുടുംബാംഗങ്ങളില്‍നിന്നുള്ള ഫോണ്‍ കോളുകള്‍ക്ക് ശ്രദ്ധ മറുപടി നല്‍കാതെയായി. നവംബര്‍ എട്ടിന് ശ്രദ്ധയുടെ പിതാവ് വികാസ് മദാന് മകളെ അന്വേഷിച്ച് ഡല്‍ഹിയിലെത്തി. ഇരുവരും താമസിച്ചിരുന്ന ഫ്ളാറ്റിലെത്തിയപ്പോള്‍ അത് പൂട്ടികിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് മെഹ്റൗലി പൊലീസിനെ സമീപിച്ച് തന്റെ മകളെ കാണാനില്ലെന്നും തട്ടിക്കൊണ്ടു പോയെന്നും പരാതി നല്കി. ഈ അന്വേഷണത്തിലൊടുവിലാണ് കൊലപാതകി കാമുകന് അഫ്താബാണെന്ന് കണ്ടെത്തിയത്. തന്നെ വിവാഹം ചെയ്യണമെന്ന് ശ്രദ്ധ നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: