മുംബൈ: ലോകത്തെ എക്കാലവും മുന്‍നിരയിലുള്ള പ്രിമിയര്‍ ലീഗ് ടീമായ ലിവര്‍പൂള്‍ (Liverpool) ക്ലബ്ബിനെ റിലയന്‍സ് ഉടമ മുകേഷ് അംബാനി വിലയ്ക്ക് വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലിവര്‍പൂള്‍ ക്ലബ്ബ് ഉടമകളായ ഫെന്‍ വേ സ്പോര്‍ട്സ് ഗ്രൂപ്പ് (എഫ്എസ് ജി) ക്ലബ്ബിനെ വില്‍ക്കുന്നതിനായി ധനകാര്യസേവന കമ്പനികളും ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകളുമായ ഗോള്ഡ്മാന്സാക്സിനെയും മോര്ഗന് സ്റ്റാന്‍ലിയെയും ഈിടെ സമീപിച്ചിരുന്നു.
ഇതിനിടെയാണ് ലിവര്‍പൂള്‍ വാങ്ങാനായി മുകേഷ് അംബാനി ബന്ധപ്പെട്ടിരുന്നതായി വാര്‍ത്തകള്‍ പരക്കുന്നത്. മുഹമ്മദ് സാല ഉള്‍പ്പെടെ ഒട്ടേറെ ലോകപ്രശസ്ത ഫുട്ബാള്‍ താരങ്ങള്‍ ബൂട്ടണിഞ്ഞ ക്ലബ്ബാണ് ലിവര്‍പൂള്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് 30കോടി പൗണ്ടിന് ജോര്‍ജ്ജ് എന്‍ ജില്ലെറ്റ് ജൂനിയര്‍, ടോം ഹിക്സ് എന്നിവരില്‍ നിന്നാണ് ഫെന്‍വേ സ്പോര്‍ട്സ് ഗ്രൂപ്പ് ലിവര്‍പൂളിനെ വിലയ്ക്ക് വാങ്ങിയത്. ഇപ്പോള്‍ 400 കോടി പൗണ്ടാണ് ഫെന്‍വേ സ്പോട്സ് ഗ്രൂപ്പ് ലിവര്‍പൂളിന് വിലയിട്ടിരിക്കുന്നത്.
പ്രൊഫഷണല്‍ സ്പോര്‍ട്സ് രംഗത്ത് ചുവടുറപ്പിച്ച മുകേഷ് അംബാനി അന്താരാഷ്ട്ര തലത്തിലേക്ക് കൂടി നീങ്ങാന്‍ ആലോചിക്കുന്നുണ്ട്. ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സ് എന്ന ക്ലബ്ബ് മുകേഷ് അംബാനിയുടേതാണ്. ഇന്ത്യയില്‍ പ്രൊഫഷണല്‍ ഫുട്ബാളിന് തുടക്കം കുറിച്ചുകൊണ്ട് ഐഎസ്എല്‍ കൊണ്ടുവന്നതിന് പിന്നിലും മുകേഷ് അംബാനിയാണ്.
പക്ഷെ ലിവള്‍പൂളിന് വേണ്ടി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യുഎസില്‍ നിന്നും ഒട്ടേറെ വ്യക്തികളും സ്ഥാപനങ്ങളും രംഗത്തുള്ളതിനാല്‍ വലിയ മത്സരമുണ്ടാകുമെന്ന് തീര്‍ച്ച. ദുബായ് ഇന്റര്‍നാഷണല്‍ കാപിറ്റല്‍ ഗ്രൂപ്പ് 4300 കോടി പൗണ്ട് വാഗ്ദാനവുമായി രംഗത്തുണ്ട്. ചുവന്ന ജേഴ്സിയിട്ട് കളിക്കുന്ന ലിവര്‍പൂളിന് റെഡ്സ് (Reds) എന്നും വിളിപ്പേരുണ്ട്.
ലിവര്‍പൂള്‍ വഴി ഉടമസ്ഥരായ ഫെന്‍വേ സ്പോര്‍ട്സ് ഗ്രൂപ്പ് ജുര്‍ഗെന്‍ ക്ലോപ്പിന്റെ നേതൃത്വത്തില്‍ പ്രീമിയര്‍ലീഗ് കീരിടവും, ചാമ്പ്യന്‍സ് ലീഗും എഫ് എ കപ്പും, കരാബവോ കപ്പും യൂറോപ്യന്‍ സൂപ്പര്‍ കപ്പും ഈ രണ്ട് വര്‍ഷത്തിനിടെ സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: