പി.കെ. സദാശിവന്‍പിള്ള
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ദൂരയാത്രകള് പ്രയോജനപ്പെടും. എക്സിക്യൂട്ടീവ് അധികാരമുള്ളവര്‍ക്ക് തങ്ങളുടെ രംഗങ്ങളില്‍ ശോഭിക്കാന്‍ കഴിയും. സിനിമ തുടങ്ങിയ യാന്ത്രിക കലകളില്‍ പുരോഗതിയുണ്ടാകും. ലേഖനങ്ങളോ ഗ്രന്ഥങ്ങളോ പ്രകാശനം ചെയ്യാന്‍ കഴിയും. സര്‍വീസില്‍ സ്ഥിതീകരണം ലഭിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
പോലീസ്, പട്ടാളം എന്നീ മേഖലകളില്‍ ഉള്ളവര്‍ക്ക് പ്രമോഷന് ലഭിക്കും. ചില പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. വിദ്യാരംഗത്ത് വന്‍പുരോഗതി ദൃശ്യമാകും. വാക്കുകള്‍ മാനിക്കപ്പെടുകയും ശിപാര്‍ശകള്‍ ഫലിക്കുകയും ചെയ്യും. ജോലിയില്‍ മാറ്റം വരാനിടയുണ്ട്.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പുതിയ ചില പാര്‍ട്ട്ണര്‍മാരെ ചേര്‍ത്ത് ബിസിനസ് പുരോഗതിയിലാക്കും. മാന്ത്രിക കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. മാനസികമായ സ്വസ്ഥത കുറയും. സന്താനത്തിന്റെ ജോലിക്കാര്യത്തിനായി പണം ചെലവഴിക്കും. വ്യവസായശാലകളില്‍ തൊഴില്‍തര്‍ക്കങ്ങളുണ്ടാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്ന് ധനാഗമമുണ്ടാകും. തറവാട്ടുസ്വത്ത് വീതംവയ്ക്കും. രക്തസമ്മര്‍ദ്ദമുള്ളവര്‍ അതിജാഗ്രത പുലര്‍ത്തണം. വീടുമാറി താമസിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വീടിനെയും കുടുംബത്തെയുംപറ്റിയുള്ള ചിന്തകള്‍ മനസ്സിനെ വേദനിപ്പിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വീടുവിട്ട് താമസിക്കേണ്ടിവരും. സഹേദരന്മാര് തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതാണ്. എല്ലാ രംഗങ്ങളിലും സമ്പന്നതയുടെ പരിവേഷം ദൃശ്യമാകും. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉദാരതയോടെ പെരുമാറുന്നതാണ്. ഊമക്കത്തുകള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
കുടുംബത്തില്‍ സുഖം കുറയും. വീട്ടില്‍ മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്. സ്ഥായിയായ ആദായങ്ങള്‍ കിട്ടുന്ന ചില ശ്രമങ്ങളിലേര്‍പ്പെടും. വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും. പല കാര്യങ്ങളിലും പ്രതീക്ഷയില്‍ കവിഞ്ഞ ചെലവുകള്‍ വന്നുചേരും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
വീടു സംബന്ധമായോ സ്വത്ത് സംബന്ധമായോ തര്‍ക്കങ്ങള്‍ ഉദയം ചെയ്യും. ചിന്തയും പ്രവര്‍ത്തനവും വേണ്ടവഴി നീങ്ങുകയില്ല. രാഷ്ട്രീയരംഗത്ത് പ്രതിയോഗികളുടെ പ്രവര്‍ത്തനം ദോഷകരമായി ബാധിക്കും. ഉദ്യോഗത്തില്നിന്നോ വ്യാപാരത്തില്നിന്നോ ഉണ്ടാകുന്ന ലാഭത്തിന്മേല് സര്‍ക്കാര്‍ നിയന്ത്രണമോ നികുതിയോ വന്നുചേരും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
സ്ത്രീജനങ്ങള്‍ക്ക് വിവാഹാലോചനകള്‍ വരുന്നതാണ്. സ്വത്ത് ഭാഗംവെക്കാന്‍ സാധിക്കും. സുഹൃത്തുക്കള്‍ അകല്‍ച്ച പാലിക്കും. അധ്വാനഭാരം കൂടും. യാത്രകള്‍കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയെന്നുവരില്ല.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
യുവാക്കളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. വാഹനങ്ങള്‍ക്ക് റിപ്പയര്‍ ആവശ്യമായിവരും. ജോലിയില്‍നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. നികുതി സംബന്ധമായി സര്‍ക്കാരിലേക്ക് പണം അടയ്ക്കേണ്ടിവന്നേക്കാം. പൂര്‍വ്വികസ്വത്ത് പണയപ്പെടുത്താനുള്ള പ്രവണതയുണ്ടാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ബാങ്കുകളിലോ സര്‍ക്കാര്‍ സര്‍വ്വീസിലോ പ്രവേശിക്കാനവസരമുണ്ടാകും. ഉദ്യോഗത്തിലുള്ളവര്‍ക്ക് പ്രമോഷന് ലഭിക്കും. കരാറുകാര്‍ക്ക് കുടിശ്ശിക ലഭിക്കും. സാമ്പത്തികാഭിവൃദ്ധിയുണ്ടാകും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ചെറുമകന്റെ വീട്ടില്‍നിന്ന് താമസം മാറും. സര്‍വകാര്യങ്ങള്‍ക്കും തടസ്സങ്ങളുണ്ടാകും. ദൈവിക കാര്യങ്ങള്‍ക്കുവേണ്ടി സമയം കണ്ടെത്തും. സര്‍വീസില്‍നിന്ന് പിരിഞ്ഞ് സ്വന്തമായി തൊഴില്‍ കണ്ടെത്തും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ആനുകൂല്യം കിട്ടുമാറാകും. മാറാവ്യാധികളില്നിന്ന് മോചനമുണ്ടാകും. സ്നേഹിതന്മാരാല്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ദൂരയാത്രകള് പ്രയോജനപ്പെടും. ഇപ്പോഴത്തെ ബുദ്ധിമുട്ടുകള്‍ ക്രമേണ പരിഹരിക്കപ്പെടും. നഷ്ടപ്പെടുത്തിയ തൊഴിലിനെ സംബന്ധിച്ച് ചിന്തിച്ച് മനസ്സ് വിഷമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: