ചെന്നൈ: റയില്‍വേയുടെ അഭിമാന പദ്ധതിയായ വന്ദേഭാരത് എക്സ്പ്രസിന്റെ ദക്ഷിണേന്ത്യയിലെ ആദ്യ ട്രെയിന്‍ ചെന്നൈ-മൈസൂരു റൂട്ടില്‍ ഈ മാസം 11 മുതല്‍ ട്രാക്കിലിറങ്ങും. കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
ചെന്നൈ-മൈസൂരു റൂട്ടിലായിരുന്നു പരീക്ഷണ ഓട്ടം. വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നതോടെ ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്ക് ആറര മണിക്കൂറിനുള്ളില്‍ എത്താനാകും. രാജ്യത്ത് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളില്‍ അഞ്ചാമത്തേതും ഏറ്റവും പരിഷ്കരിച്ച പതിപ്പുമാണിത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 75 വന്ദേ ഭരത് എക്സ്പ്രസുകള്‍ ട്രാക്കിലിറക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. 2019 ഫെബ്രുവരി 19നാണ് ആദ്യ വന്ദേ ഭരത് എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. മണിക്കൂറില്‍ 160 കിലോമീറ്ററാണ് വേഗത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: