കൊല്ലം : കൊല്ലത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം. സമയത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബസ് പുറകോട്ടെടുത്ത് മറ്റൊരു ബസിനെ ഇടിപ്പിച്ചാണ് പരാക്രമം നടത്തിയത്. യാത്രക്കാരുള്ള ബസിലേക്കാണ് ഇടിച്ചു കയറ്റിയത്. കുണ്ടറയിലാണ് സംഭവം. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രയർ, അന്നൂർ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലാണ് സംഘർഷമുണ്ടായത്. സമയക്രമത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മുന്നിൽ പോയ ബസ് പിന്നോട്ട് എടുത്ത് ഒരു ബസിൽ ഇടിപ്പിക്കുകയായിരുന്നു. തിരിച്ച് ഇടിക്കാനും ജീവനക്കാർ പറയുന്നുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. ഇരു ബസുകളിലെയും രണ്ട് ജീവനക്കാരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ ലൈസൻസ് സസ്പെന്റ് ചെയ്യുന്നതിനുളള നടപടികൾ ആരംഭിച്ചതായും സൂചനയുണ്ട്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: